2017-10-26 19:27:00

അറിവിന്‍റെ ഉറവാണ് വിദ്യാഭ്യാസസ്ഥാപനങ്ങള്‍


ദൈവികവും മാനുഷികവുമായ അറിവു പകര്‍ന്നു നല്കുകയാണ് വിദ്യാഭ്യാസത്തിന്‍റെ ലക്ഷ്യമെന്ന്
പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു.

ഒക്ടോബര്‍ 26-Ɔ൦ തിയതി വ്യാഴാഴ്ച രാവിലെ വത്തിക്കാനിലെ ക്ലെമെന്‍റൈന്‍ ഹാളില്‍ പോര്‍ച്ചുഗലിലെ കത്തോലിക്കാ യൂണിവേഴ്സിറ്റിയിലെ അദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും പ്രതിനിധികളുമായി 150 പേര്‍ പാപ്പാ ഫ്രാന്‍സിസിനെ കാണാന്‍ എത്തി. അവരുമായി നടത്തിയ കൂടിക്കാഴ്ചമദ്ധ്യേ പാപ്പാ വിദ്യാഭ്യാസക്കൂട്ടായ്മയ്ക്ക് സന്ദേശം നല്കി.. കഴിഞ്ഞ മെയ് മാസത്തില്‍ നടന്ന തന്‍റെ ഫാത്തിമ സന്ദര്‍ശനത്തിനിടെ യൂണിവേഴ്സിറ്റിയില്‍ വരാന്‍ സാധിക്കാതിരുന്നതിനാല്‍ വത്തിക്കാനിലേയ്ക്കു അവര്‍ പോര്‍ച്ചുഗലില്‍നിന്നും വന്നതിലുള്ള സന്തോഷം പാപ്പാ പ്രകടമാക്കി.

അറിവിലൂടെ മനുഷ്യന്‍ നേടേണ്ട സമുന്നതമായ മൂല്യം സത്യമാണ്. മനസാക്ഷി വെളിപ്പെടുത്തുന്ന നന്മയുടെ ആത്മീയ മൂല്യമാണതെങ്കിലും, മാനുഷികത അസത്യത്തെയും അധര്‍മ്മത്തെയുമാണ് ഇന്ന് സമൂഹത്തില്‍ വളര്‍ത്തുന്നത്. സത്യം നമ്മെ നന്മയില്‍ വളര്‍ത്തും. അതു നമ്മെ സ്വാതന്ത്ര്യത്തിലും സന്തോഷത്തിലും നിലനിര്‍ത്തും. കാരണം നന്മയാണ് സത്യം. ഒരു വിദ്യാപീഠത്തിന്‍റെ അടിസ്ഥാനദൗത്യം സത്യാന്വേഷണമായിരിക്കണം. സമൂഹിക നന്മ നിലനിര്‍ത്താനായി സത്യത്തിന്‍റെ ഗവേഷണ മാര്‍ഗ്ഗങ്ങള്‍ തുറക്കേണ്ടതും കലാലയങ്ങള്‍ തന്നെയാണ്. അവിടങ്ങളില്‍ പഠിപ്പിക്കുന്ന മാനുഷിക ശാസ്ത്രങ്ങള്‍ ധാര്‍മ്മിക മൂല്യങ്ങളുടെ സ്രോതസ്സായി വളരട്ടെ!

സത്യം സമഗ്രമായി അറിയുകയും അത് പങ്കുവയ്ക്കുകയും ചെയ്യുന്നതാണ് സുവിശേഷം. ഇന്നും മനുഷ്യന്‍ തിരിച്ചറിയേണ്ട ധാര്‍മ്മിക പാതയാണത്. അത് കാരുണ്യത്തിന്‍റെയും ക്ഷമയുടെയും ദൈവിക വഴിയാണെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു....








All the contents on this site are copyrighted ©.