2017-10-21 13:23:00

സഭയുടെ മാതൃത്വം- പാപ്പായുടെ ട്വീറ്റ്


സഭ ജീവസുറ്റതാകണമെങ്കില്‍ അവള്‍ മാതൃഭാവവും പ്രേഷിതത്വവും കാത്തുസൂക്ഷിക്കണമെന്ന് മാര്‍പ്പാപ്പാ.

ഈ ശനിയാഴ്ച (21/10/17) ട്വിറ്ററില്‍ കണ്ണിചേര്‍ത്ത  സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ ഉദ്ബോധനം ഉള്ളത്.

“സഭ യഥാര്‍ത്ഥത്തില്‍ ജീവചൈതന്യം ഉള്ളവളായിരിക്കണമെങ്കില്‍ അവള്‍ മാതൃസന്നിഭ ഭാവം പേറുന്നവളും പ്രേഷിതയും മറ്റുള്ളവരുമായുള്ള കൂടിക്കാഴ്ചായ്ക്കായി പുറത്തേക്കിറിങ്ങുന്നവളുമായിരിക്കണം” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

വിവധഭാഷകളിലായി 4 കോടിയില്‍പ്പരം ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കണ്ണിചേര്‍ക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.








All the contents on this site are copyrighted ©.