2017-10-14 13:18:00

പ്രാര്‍ത്ഥനയും പരിത്യാഗവും: വെല്ലുവിളികളെ നേരിടാന്‍- പാപ്പാ


നമ്മുടെ ഇക്കാലത്തെ വെല്ലുവിളികളെ നേരിടുന്നതിന് സന്മനസ്സുള്ള സകലരുടെയും സഹകരണവും പ്രാര്‍ത്ഥനയും ത്യാഗപ്രവൃത്തികളും ആവശ്യമാണെന്ന് മാര്‍പ്പാപ്പാ.

ഔസ്ത്രിയായും ഹങ്കറിയും ഉള്‍പ്പെട്ടിരുന്ന സാമ്രാജ്യത്തിന്‍റെ ചക്രവര്‍ത്തിയായിരുന്ന വാഴ്ത്തപ്പെട്ട ചാള്‍സിന്‍റെ നാമത്തിലുള്ള രാഷ്ട്രങ്ങളുടെ സമാധാനത്തിനുവേണ്ടിയുള്ള പ്രാര്‍ത്ഥനാസഖ്യത്തിലെ 130 ഓളം അംഗങ്ങളടങ്ങിയ സംഘത്തെ ശനിയാഴ്ച (14/10/17) വത്തിക്കാനില്‍ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

ദൈവഹിതം തിരിച്ചറിഞ്ഞ് അതു നടപ്പിലാക്കുക, സമാധാനത്തിനും നീതിക്കും വേണ്ടി യത്നിക്കുക, ചരിത്രത്തില്‍ നടന്നിട്ടുള്ള അനീതികള്‍ക്ക് പ്രായശ്ചിത്തം ചെയ്യുക എന്നീ മൂന്നു ലക്ഷ്യങ്ങള്‍ ഈ പ്രാര്‍ത്ഥനാസഖ്യത്തിനുള്ളത് അനുസ്മരിച്ച പാപ്പാ വാഴ്ത്തപ്പെട്ട ചാള്‍സ് ചക്രവര്‍ത്തിയുടെ ജീവിതത്തില്‍, രജ്യതന്ത്രജ്ഞന്‍, ഭര്‍ത്താവ്, കുടുംബനാഥന്‍, സഭാതനയന്‍ എന്നീ നിലകളിലുള്ള അദ്ദേഹത്തിന്‍റെ ജീവിതത്തില്‍ ഇവ തെളിഞ്ഞു നിന്നിരുവെന്ന് വിശദീകരിച്ചു.

ദൈവഹിതത്തിന് സ്വയം സമര്‍പ്പിച്ചുകൊണ്ട് സഹനങ്ങള്‍ സ്വീകരിക്കുകയും സമാധാനത്തിനു വേണ്ടയുള്ള യാഗമായി സ്വന്തം ജീവന്‍ സമര്‍പ്പിക്കുകയും ചെയ്തുവെന്നും പാപ്പാ പറഞ്ഞു.

സമാധാനത്തിനുവേണ്ടിയുള്ള തന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കും പ്രാര്‍ത്ഥനാസഹായം അഭ്യര്‍ത്ഥിച്ച പാപ്പാ ഈ സഹായത്തിന്‍റെ അഭാവത്തില്‍ പത്രോസിന്‍റെ പിന്‍ഗാമിക്ക് സ്വന്തം ദൗത്യം ലോകത്തിന്‍ നറവേറ്റാന്‍ സാധിക്കില്ല എന്ന് വ്യക്തമാക്കുകയും ചെയ്തു. 








All the contents on this site are copyrighted ©.