2017-10-13 13:00:00

അളവറ്റ നന്മകള്‍ക്ക് കൃതജ്ഞതാഭരിതരാകുക-പാപ്പായുടെ ട്വീറ്റ്


പരിശുദ്ധകന്യകാമറിയം വഴി ദൈവം ഏകിയിട്ടുള്ള അളവറ്റ നന്മകള്‍ക്ക്  കൃതജ്ഞതയേകാന്‍ പാപ്പാ തന്‍റെ ട്വിറ്റര്‍ അനുയായികളെ ക്ഷണിക്കുന്നു.

പരിശുദ്ധ കന്യകാമറിയം പോര്‍ട്ടുഗലിലെ ഫാത്തിമയില്‍ ഇടയക്കുട്ടികള്‍ക്ക് നല്കിയ ദര്‍ശനങ്ങളില്‍ അവസാനത്തേതിന്‍റെ ശതാബ്ദിയാചരണത്തിന്‍റെ സമാപനദിനമായ ഈ വെള്ളിയാഴ്ച (13/10/17) ട്വിറ്ററില്‍ കണ്ണിചേര്‍ത്ത  സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ ക്ഷണം ഉള്ളത്.

“പരിശുദ്ധ കന്യകാമറിയത്തിന്‍റെ സംരക്ഷണയിന്‍കീഴില്‍ നമുക്ക് ലഭിച്ചിട്ടുള്ള അളവറ്റ അനുഗ്രഹങ്ങള്‍ക്ക് ഫാത്തിമയില്‍ മാതാവ് പ്രത്യക്ഷപ്പെട്ടതിന്‍റെ ശതാബ്ദിവേളയില്‍ നമുക്ക് ദൈവത്തിന് നന്ദി പ്രകാശിപ്പിക്കാം” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

വിവധഭാഷകളിലായി 4 കോടിയില്‍പ്പരം ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കണ്ണിചേര്‍ക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

 








All the contents on this site are copyrighted ©.