2017-10-12 12:49:00

ലോക കാഴ്ചദിനം- കര്‍ദ്ദിനാള്‍ ടര്‍ക്സണ്ണിന്‍റെ സന്ദേശം


അന്ധതയും അല്പകാഴ്ചയും ദാര്യദ്ര്യവുമായി കൂടിക്കലര്‍ന്നാല്‍ പ്രാന്തവല്ക്കരണത്തിനും ജീവന്‍റെതന്നെ അപകടത്തിനും കാണമാകുന്ന സാധ്യതയുണ്ടെന്ന് സമഗ്രമാനവവികസനത്തിനായുള്ള റോമന്‍കൂരിയാവിഭാഗത്തിന്‍റെ മേധാവി കര്‍ദ്ദിനാള്‍ പീറ്റര്‍ കൊദ്വൊ അപ്പിയ ടര്‍ക്സണ്‍.

അനുവര്‍ഷം ഒക്ടോബര്‍ 12 ലോക കാഴ്ച ദിനമായി ലോകാരോഗ്യസംഘടയുടെ ആഭിമുഖ്യത്തില്‍ ആചരിക്കപ്പെടുന്നതിനോടനുബന്ധിച്ച് പുറപ്പെടുവിച്ച സന്ദേശത്തിലാണ്  അദ്ദേഹം ഈ മുന്നറിയിപ്പു നല്കുന്നത്.

ഇന്ന് ലോകത്തില്‍ 3 കോടി 90 ലക്ഷം അന്ധരുണ്ടെന്നും അലപകാഴ്ചയുള്ളവരുടെ സംഖ്യ 24 കോടി 60 ലക്ഷം വരുമെന്നും, കാഴ്ചയ്ക്ക് മങ്ങലുള്ളവരില്‍ 90 ശതമാനവും ലോകത്തിന്‍റെ ദക്ഷിണഭാഗത്തെ പാവപ്പെട്ട നാടുകളിലാണെന്നും കര്‍ദ്ദിനാള്‍ ടര്‍ക്സണ്‍ വെളിപ്പെടുത്തുന്നു.

അന്ധതയുമായി ബന്ധപ്പെട്ട രോഗബാധിതരില്‍ 5ല്‍ 4 പേരുടെയും രോഗം തടയാവുന്നതോ സുഖപ്പെടുത്താവുന്നതോ ആണെന്നും കാഴ്ചയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്കു മുന്നില്‍ നിസ്സംഗതപാലിക്കാനാകില്ലെന്നും ജീവിതം മുന്നോട്ടുകൊണ്ടു പോകുന്നതിന് മുന്‍വ്യവസ്ഥായാണ് കാഴ്ചയെന്നും അദ്ദേഹം പറയുന്നു.

സഭ യേശുവിന്‍റെ മാതൃക പിന്‍ചെന്നുകൊണ്ട് രോഗികളെയും കരുടരെയും പരിചരിക്കുന്നതിന് എന്നും സന്നദ്ധയാണ് എന്ന വസ്തുതയും കര്‍ദ്ദിനാള്‍ ടര്‍ക്സണ്‍ അനുസ്മരിക്കുന്നു.








All the contents on this site are copyrighted ©.