2017-10-06 13:04:00

കുഞ്ഞുങ്ങളെ കുടുക്കാത്തതായൊരു ഇന്‍റര്‍നെറ്റ് സംവിധാനം ആവശ്യം


കുഞ്ഞുങ്ങള്‍ക്കു കെണിയൊരുക്കാത്ത ഒരു ഇന്‍റര്‍നെറ്റ് സംവിധാനം ഉറപ്പുവരുത്തുന്നതിനായി പരിശ്രമിക്കാന്‍ മാര്‍പ്പാപ്പാ ആഹാനം ചെയ്യുന്നു.

അക്കാധിഷ്ടിത സാങ്കേതികവിദ്യയുടെ ലോകത്തില്‍, അഥവാ, ഡിജിറ്റല്‍ലോകത്തില്‍ ഇളംപ്രായക്കാരുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനെ അധികരിച്ച് റോമില്‍ ഈ മാസം മൂന്നാം തിയതി ആരംഭിച്ച അന്താരാഷ്ട്ര സമ്മേളനത്തിന്‍റെ (03-06/10/17) സമാപനദിനമായിരുന്ന വെള്ളിയാഴ്ച (06/10/17) ട്വിറ്ററില്‍ കണ്ണിചേര്‍ത്ത  സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ ആഹ്വാനം ഉള്ളത് .

ഇന്‍റര്‍നെറ്റ്, കുഞ്ഞുങ്ങള്‍ക്കും, സുരക്ഷിതവും മാനവികതയാല്‍ സമ്പന്നവുമായ ഒരിടവും അവരെ കെണിയിലാക്കത്തതും അവരെ വളരാന്‍ സഹായിക്കുന്നതുമായ  ഒരു ശൃംഖലയുമാക്കിത്തീര്‍ക്കുന്നതിന് നമുക്ക് പരിശ്രമിക്കാം എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

വിവധഭാഷകളിലായി 3 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കണ്ണിചേര്‍ക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

 








All the contents on this site are copyrighted ©.