2017-10-06 06:45:00

അദ്ധ്യാപകരുടെ ധര്‍മ്മം-പാപ്പായുടെ ട്വീറ്റ്


സത്യത്തിന്‍റെ പൊരുളിനെ പുഷ്ടിപ്പെടുത്തുക വിദ്യാലയങ്ങളുടെയും അദ്ധ്യാപകരുടെയും ദൗത്യമെന്ന് മാര്‍പ്പാപ്പാ.

ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 5ന് ലോക അദ്ധ്യാപകദിനം ആചരിക്കപ്പെടുന്ന പശ്ചാത്തലത്തില്‍ വ്യാഴാഴ്ച(05/10/17) ട്വിറ്ററില്‍ കണ്ണിചേര്‍ത്ത സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ പ്രാര്‍ത്ഥനയുള്ളത്.

പാപ്പായുടെ ഈ ട്വിറ്റര്‍ സന്ദേശത്തിന്‍റെ പൂര്‍ണ്ണരൂപം ഇപ്രകാരമാണ്: “സത്യത്തിന്‍റെയും സൗകുമാര്യത്തിന്‍റെയും നന്മയുടെയും പൊരുളിനെ സംവര്‍ദ്ധകമാക്കുകയാണ് വിദ്യാലയത്തിന്‍റെയും അദ്ധ്യാപകരുടെയും കടമ ”

വിവധഭാഷകളിലായി 3 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കണ്ണിചേര്‍ക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.








All the contents on this site are copyrighted ©.