2017-10-03 16:54:00

''ജറുസലെമിലേക്ക് ക്ഷമയോടെ നീങ്ങുന്ന യേശുവിനെ ധ്യാനിക്കുക'': പാപ്പാ


ഒക്ടോബര്‍ മൂന്നാം തീയതി ചൊവ്വാഴ്ച, സാന്താ മാര്‍ത്താ കപ്പേളയിലെ പ്രഭാതബലിമധ്യേ നല്‍കിയ വചനസന്ദേശം, കുരിശേറ്റെടുക്കുന്നതിന് ജറുസലെമിലേക്ക് അനുസരണയും ധൈര്യമുള്ളവനായി നീങ്ങുന്ന യേശുവിനെ നോക്കാനും അവിടുന്നുമായി ഒരു അഭിമുഖം നടത്താനും ഉപദേശിച്ചു കൊണ്ടുള്ളതായിരുന്നു. വി. ലൂക്കായുടെ സുവിശേഷം ഒന്‍പതാം അധ്യായത്തില്‍ നിന്നുളള ദിവ്യബലിയിലെ വായനയെ വ്യാഖ്യാനിച്ചുകൊണ്ട് പാപ്പാ പറഞ്ഞു:

...തന്‍റെ ആരോഹണത്തിന്‍റെ ദിവസങ്ങള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കവേ, യേശു ജറുസലെമിലേക്കു പോകാനുറച്ചു.  ഈ തീരുമാനത്തില്‍ യേശു മാത്രമായിരുന്നു... എന്തെന്നാല്‍ ആരും യേശുവിനെ, മ നസ്സിലാക്കിയില്ല. ജറുസലെമിലേക്കുള്ള വഴിയില്‍ യേശു അനുഭവിച്ച ഏകാന്തത... അത് അവസാനം വരെ നിലനിന്നു.  അപ്പസ്തോലന്മാരെല്ലാം ഉപേക്ഷിച്ചു... ഒരിക്കല്‍, ഒരിക്കല്‍ മാത്രമാണ് യേശു പിതാവിനോട്, കുരിശ് ഒരല്‍പ്പം മാറ്റിത്തരാന്‍ പറ്റുമോ എന്നു ചോദിക്കുന്നത്.  അനുസരണയോടെ, പിതാവ് ഇഷ്ടപ്പെടുന്നെങ്കില്‍.. എന്നു കൂട്ടിച്ചേര്‍ത്തുകൊണ്ട്. സുവിശേഷം നമ്മോടു പറയുന്നത്, ഒലിവുതോട്ടത്തില്‍, യേശുവിനെ ആശ്വസിപ്പിക്കാന്‍ ആരുമുണ്ടായിരുന്നില്ല, ഒരു മാലാഖയല്ലാതെ, എന്നാണ്. ഇതാണ്, ഒരു യാത്രയുടെ, കുരിശില്‍ മരിക്കാന്‍വേണ്ടിയുള്ളതു മാത്രമല്ല, ആ വഴിയിലൂടെ ക്ഷമയോടെ നടക്കുന്നതിന്‍റെയും മാതൃക...

എന്‍റെ പാപങ്ങള്‍ക്കുവേണ്ടി, സഹിക്കുന്ന, ക്ഷമയോടെ സഹിക്കുന്ന യേശുവിനെ ഞാന്‍ നോക്കിയിട്ടുണ്ടോ എന്നു വിചന്തനം നടത്താന്‍ പ്രേരിപ്പിച്ചുകൊണ്ട് പാപ്പാ തുടര്‍ന്നു:  യേശു എപ്പോഴും മുന്നോട്ടു നീങ്ങുന്നു... നമുക്ക് ഒരല്പസമയം, അഞ്ചോ പത്തോ മിനിട്ടുനേരം കുരിശിലേക്കു നോക്കുന്നതിനെടുക്കാം.  അവിടുത്തോട് ഒരഭിമുഖം നടത്തുകയുമാവാം. ...ജറുസലെമിലേക്കു ഉറച്ച തീരുമാനത്തോടെ നടന്നുപോകുന്ന യേശുവിനെ ഭാവനയില്‍ കണ്ട് അവിടുത്തെ അടുത്തനുഗമിക്കുന്നതിനുള്ള കൃപ യാചിക്കാം എന്ന ഉപദേശത്തോടെയാണ് പാപ്പാ വചനസന്ദേശം അവസാനിപ്പിച്ചത്. 








All the contents on this site are copyrighted ©.