2017-09-29 16:55:00

‘‘ദൈവസാന്നിധ്യം അനുസ്മരിപ്പിക്കുന്ന മാലാഖമാര്‍’’: പാപ്പായുടെ ട്വീറ്റ്


സെപ്തംബര്‍ 29-ാം തീയതി, വെള്ളിയാഴ്ചയില്‍, മുഖ്യദൂതന്മാരുടെ തിരുനാളിനോടനുബന്ധിച്ചുള്ള ട്വീറ്റിനു പുറമേ, ഇതേദിനത്തില്‍ 2018-ലെ 52-ാമത് മാധ്യമദിനത്തിലേക്കുള്ള പ്രത്യേക പ്രമേയം തെരഞ്ഞെടുത്തു നല്‍കിക്കൊണ്ട്, മറ്റൊരു ട്വീറ്റും പാപ്പാ നല്‍കി.

മുഖ്യദൂതന്മാരുടെ തിരുനാളിനോടനുബന്ധിച്ച് പാപ്പാ കുറിച്ച സന്ദേശം ഇതാണ്:

ഇന്ന്, മുഖ്യദൂതരായ മിഖായേല്‍ ഗബ്രിയേല്‍, റഫായേല്‍ എന്നിവരുടെ തിരുനാളാണ്.  ദൈവത്തിന്‍റെ സാന്നിധ്യം എപ്പോഴും അനുസ്മരിപ്പിച്ചുകൊണ്ട് നമ്മോടൊത്തായിരിക്കാന്‍ അവരോ‌ടപേക്ഷിക്കാം.

2018-ലെ മാധ്യമദിന പ്രമേയവാക്യമായി വി. യോഹന്നാന്‍റെ സുവിശേഷം എട്ടാമധ്യായം 32-ാം വാക്യം തെരഞ്ഞെടുത്തുകൊണ്ട് പാപ്പാ നല്‍കിയ അടുത്ത ട്വിറ്റര്‍ ഇപ്രകാരമാണ്:

2018-ലെ ആഗോള സാമൂഹ്യ സമ്പര്‍ക്കമാധ്യമ ദിനത്തിലേക്ക് ഈ പ്രമേയവാക്യം ഞാന്‍ തെരഞ്ഞെടുത്തിരിക്കുന്നു: 'സത്യം നിങ്ങളെ സ്വതന്ത്രരാക്കും' (യോഹ 8,32)








All the contents on this site are copyrighted ©.