2017-09-18 13:01:00

ഹൃദയം പവിത്രീകരിക്കാനുള്ള ധൈര്യം-പാപ്പായുടെ ട്വീറ്റ്


നാം ഹൃദയനവീകരണത്തിനു ധൈര്യമുള്ളവരായിരിക്ക​ണമെന്ന് മാര്‍പ്പാപ്പാ

ഫ്രാന്‍സീസ് പാപ്പാ തന്‍റെ ട്വിറ്റര്‍ അനുയായികള്‍ക്കായി തിങ്കളാഴ്ച (18/09/17) കണ്ണിചേര്‍ത്ത സന്ദേശത്തിലാണ് ഈ ഉപദേശമുള്ളത്.

“ദൈവവചനത്തെ ഞെരുക്കുന്ന കല്ലുകളും മുള്ളുകളും ഹൃദയത്തില്‍ നിന്ന് നീക്കി നമ്മുടെ ചിത്തത്തെ ശുദ്ധീകരിക്കാന്‍ ധൈര്യമുള്ളരാകാം നമുക്ക്” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

“യേശു എത്രമാത്രം കൂടുതല്‍ നമ്മുടെ ജീവിതത്തിന്‍റെ കേന്ദ്രസ്ഥാനത്തു പ്രതിഷ്ഠിക്കപ്പെടുന്നുവോ അത്രയേറെ അവിടന്നു നമ്മെ നമ്മില്‍ നിന്നു പുറത്തുകടക്കാനും മറ്റുള്ളവരുടെ ചാരെ ആയിരിക്കാനും പ്രാപ്തരാക്കും” എന്നതായിരുന്നു പാപ്പായുടെ ഞായറാഴ്ചത്തെ (17/09/17) ട്വിറ്റര്‍ സന്ദേശം.

പാപ്പായുടെ ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.








All the contents on this site are copyrighted ©.