2017-09-16 11:00:00

‘‘അന്താരാഷ്ട്രവ്യാപാരനയം സകലരുടെയും ക്ഷേമത്തിന്’’: ആര്‍ച്ചുബിഷപ്പ് ജുര്‍ക്കോവിസ്


യു. എന്‍. അന്താരാഷ്ട്ര വ്യാപാര വികസന ബോര്‍ഡിന്‍റെ (The United Nations Conference on Trade and Development - UNCTAD) ജനീവയില്‍ വച്ചു നടന്ന പൊതു ചര്‍ച്ചാസമ്മേളനത്തില്‍ സെപ്തംബര്‍ 14-ാം തീയതി നടത്തിയ പ്രഭാഷണത്തിലാണ് വത്തിക്കാനുവേണ്ടിയുള്ള ജനീവയിലെ യു.എന്നിലെ സ്ഥിരംനിരീക്ഷകനായ ആര്‍ച്ചുബിഷപ്പ് ഐവാന്‍ ജുര്‍ക്കോവിസ് ഇങ്ങനെ പ്രസ്താവിച്ചത്. അന്താരാ ഷ്ട്ര വ്യാപാര രംഗത്തെ വളര്‍ച്ച മന്ദീഭവിച്ചുകൊണ്ടിരിക്കുന്നു എന്ന് 2011-2016 കാലഘട്ടത്തിലെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുവെന്നും അത് ആഗോളസാമ്പത്തിക മേഖലയിലും പ്രതിഫലിക്കുമെന്നും ചൂണ്ടിക്കാട്ടി, ഈ പരിതോവസ്ഥയില്‍, പരിശുദ്ധ സിംഹാസനത്തിനുള്ള നിലപാടുകളും നിര്‍ദ്ദേശങ്ങളും അദ്ദേഹം അവതരിപ്പിച്ചു.

''ഐക്യരാഷ്ട്രസംഘടനയുടെ ഭാഗമായി അമ്പതു വര്‍ഷത്തിലധികമായി നിലവിലുള്ള ഈ ഘടകം (UNCTAD സ്ഥാപനം - 1964) സര്‍വജനതകളുടെയും ക്ഷേമം ലക്ഷ്യമാക്കി സ്ഥാപിതമായതാണ്... ആഗോളതലത്തില്‍ കഠിനദാരിദ്ര്യത്തെ കുറയ്ക്കുന്നതിനും, ഒപ്പം ചില മേഖലകളില്‍ ഭാവാത്മകമായ വികസനം നേടുന്നതിനും ഇതുമൂലം സാധിച്ചിട്ടുണ്ട്.  എന്നിരുന്നാലും ആഗോളവത്ക്കരണത്തിന്‍റെ ഗുണ വശങ്ങളിലേയ്ക്ക് എല്ലാവരുമെത്തുന്നതിന് ഇനിയും ഏറെ ദൂരം പോകേണ്ടതുണ്ട്... ലോകജനതയെ മുഴുവന്‍ ഉള്‍ച്ചേര്‍ക്കുകയും വളര്‍ത്തുകയും ചെയ്യുന്ന ഒരു വ്യാപാരനയം പരിപോഷിപ്പിക്കുന്നതിന് തൊഴില്‍ മേഖല വളര്‍ത്തുകയും വേതനനിലവാരം ഉയര്‍ത്തുകയും ചെയ്യേണ്ടതുണ്ട്'', അദ്ദേഹം നിര്‍ദ്ദേശിച്ചു.

യു. എന്‍. അന്താരാഷ്ട്ര വ്യാപാര വികസന ബോര്‍ഡിന്‍റെ (The United Nations Conference on Trade and Development - UNCTAD) പൊതുസമ്മേളനം നടക്കുന്നത് സാധാരണയായി  നാലുവര്‍ഷത്തിലൊരിക്കല്‍ ജനീവയില്‍ വച്ചാണ്.  വ്യാപാരരംഗം പരമാവധി ഊര്‍ജിതപ്പെടുത്തുക, വികസിതരാജ്യങ്ങളുടെ അവസരങ്ങള്‍ വര്‍ധിതമാക്കി ആഗോളസാമ്പത്തിക രംഗത്ത് സമത്വം കൈവരിക്കുക എന്നിവയൊക്കെയാണ് ഈ സംഘടനയുടെ പ്രധാന ലക്ഷ്യങ്ങള്‍.








All the contents on this site are copyrighted ©.