2017-09-16 10:23:00

''നമുക്ക് യേശുവിന്‍റെ അമ്മയെ ധ്യാനിക്കാം'': ഫ്രാന്‍സീസ് പാപ്പാ


സെപ്തംബര്‍ 15-ാം തീയതി പരിശുദ്ധ വ്യാകുലനാഥയുടെ തിരുനാളില്‍ കുരിശിന്‍ ചുവട്ടിലെ മൗനത്തിന്‍റെ രഹസ്യത്തെക്കുറിച്ചു ധ്യാനിക്കുവാനുള്ള കൊച്ചുവാക്കുകളുമായിട്ടായിരുന്നു പാപ്പായുടെ വചനസന്ദേശം.  സാന്താമാര്‍ത്ത കപ്പേളയിലര്‍പ്പിച്ച ദിവ്യബലിമധ്യേ നല്‍കിയ ഈ സന്ദേശത്തില്‍ പാപ്പാ ഉദ്ബോധിപ്പിച്ചു:
പുത്രന്‍ പറഞ്ഞു: ''സ്ത്രീയേ ഇതാ നിന്‍റെ മക്കള്‍''. ആ നിമിഷത്തില്‍ നാമെല്ലാവരും അവളില്‍ നിന്നു പിറന്നു. സഭയെ അവള്‍ പ്രസവിച്ചു. അമ്മേ, എന്നല്ല, സ്ത്രീയേ എന്നാണ് പുത്രന്‍ വിളിച്ചത്.  സ്ത്രീ ബലമുള്ളവളാണ്, ധൈര്യമുള്ളവള്‍.  അവള്‍ ഇങ്ങനെ പറയുന്നതിന് അവിടെയുണ്ടായിരുന്നു:  ''ഇതാ എന്‍റെ പുത്രന്‍, അവനെ ഞാന്‍ ഉപേക്ഷിക്കുകയില്ല''.
കുരിശിന്‍റെ പാദത്തിങ്കല്‍, വ്യാകുലയായി നില്‍ക്കുന്ന പരിശുദ്ധ കന്യകാമറിയത്തെ സഭ ഓര്‍മിക്കുന്ന തിരുനാളില്‍, വി. കുരിശിന്‍റെ പുകള്‍ച്ചയുടെ പിറ്റേന്ന്, ''യേശുവിന്‍റെ അമ്മയെ ധ്യാനിക്കാം.  കുരിശെന്ന വൈരുധ്യത്തെക്കുറിച്ച് - വിജയിയായ യേശു കുരിശിന്മേലാണ്  എന്ന വൈരുധ്യത്തെക്കുറിച്ചു  ധ്യാനിക്കാം''
എന്നു പറഞ്ഞുകൊണ്ട് പാപ്പാ തുടര്‍ന്നു: നമുക്കു മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുള്ള ഒരു വൈരുധ്യമാണിത്.  ആ വൈരുധ്യാത്മകത മനസ്സിലാകുന്നതിന് വിശ്വാസം ആവശ്യമാണ്.  അല്ലെങ്കില്‍ ആ രഹസ്യത്തിനു സമീപം നില്‍ക്കുകയെങ്കിലും ചെയ്യുക ആവശ്യമാണ്.
മറിയം അറിഞ്ഞിരുന്നു, തന്‍റെ ജീവിതം മുഴുവനും പിടിക്കപ്പെട്ടുപോയ ഒരാത്മാവൊത്തുള്ള ജീവിതമാണെന്ന്.  അവളെപ്പോഴും യേശുവിനെ അനുഗമിച്ചു, യേശുവിനെക്കുറിച്ചു കേട്ടു, അവിടുത്തേയ്ക്കെതിരായ അനുകൂലവുമായ കമന്‍റുകള്‍ കേട്ടുകൊണ്ട് എപ്പോഴും മകന്‍റെ പുറകേയുണ്ടായിരുന്നു.  അതുകൊണ്ട് മറിയത്തെ ആദ്യത്തെ യേശുശിഷ്യ എന്നു നാം വിളിക്കുന്നു.  അവസാനം അവിടെയും കുരിശിന്‍ ചുവട്ടിലും മകനെ വീക്ഷിച്ചുകൊണ്ട് മൗനിയായി നിന്നിരുന്നു.  ഒരു പക്ഷേ അവള്‍ അവിടെ ഇങ്ങനെ ഒരു കമന്‍റും കേട്ടുകാണും. 'നോക്കൂ. ഈ മൂന്നുകള്ളന്മാരിലൊരാളുടെ അമ്മയാണിവള്‍!' ഇന്നത്തെ സുവിശേഷം വിചിന്തനത്തെക്കാള്‍ ധ്യാനത്തിനുള്ളതാണ്.  പരിശുദ്ധാത്മാവ് നമുക്കോരോരുത്തര്‍ക്കും ആവശ്യമായത് നമ്മോടു പറയട്ടെ.  എന്ന വാക്കുകളോടെ,  തന്‍റെ ഹ്രസ്വമായ സന്ദേശം പാപ്പാ അവസാനിപ്പിച്ചു.

 








All the contents on this site are copyrighted ©.