2017-09-14 13:05:00

പ്രാര്‍ത്ഥനയും വിവേചനബുദ്ധിയും അനിവാര്യം- പാപ്പാ മെത്രാന്മാരോട്


പ്രാര്‍ത്ഥനയും വിവേചനബുദ്ധിയും മെത്രാന്മാരുടെ ശുശ്രൂഷാദൗത്യത്തില്‍ അനുപേക്ഷണിയ ഘടകങ്ങളാണെന്ന് മാര്‍പ്പപ്പാ ഓര്‍മ്മിപ്പിക്കുന്നു.

ഇക്കൊല്ലം അഭിഷിക്തരായ നവമെത്രാന്മാര്‍ക്കായി, മെത്രാന്മാര്‍ക്കായുള്ള സംഘത്തിന്‍റെയും പൗരസ്ത്യസഭകള്‍ക്കായുള്ള സംഘത്തിന്‍റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തപ്പെട്ട റോം തീര്‍ത്ഥാടനപരിപാടിയില്‍ പങ്കെടുത്തവരെ വ്യാഴാഴ്ച(14/09/17) വത്തിക്കാനില്‍ സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ

നമ്മുടെ യോഗ്യതകൊണ്ടല്ല, പ്രത്യുത, നമ്മോടുള്ള ദൈവികകാരുണ്യത്തിന്‍റെ  ഫലമായാണ്, ദൈവത്തിന്‍റെ കൃപയുടെ സുവിശേഷത്തിനു സാക്ഷ്യമേകുകയെന്ന ദൗത്യം നമുക്ക് ഭരമേല്പിക്കപ്പെട്ടിരിക്കുന്നതെന്ന് പാപ്പാ നവമെത്രാന്മാരെ ഓര്‍മ്മിപ്പിച്ചു.

വിവേചിച്ചറിയുകയെന്നാല്‍ എളിമയും അനുസരണവും ഉണ്ടായിരിക്കുകയെന്നാണര്‍ത്ഥമെന്നും എളിമ ബന്ധപ്പെട്ടിരിക്കുന്നത് സ്വന്തം പദ്ധതികളുടെ കാര്യത്തിലാണെന്നും, അനുസരണമാകട്ടെ സുവിശേഷത്തോടുള്ള ആദരവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും പാപ്പാ വിശദീകരിച്ചു.

എന്നും ആശയക്കുഴപ്പത്തിലായിരിക്കുകയും നഷ്ടബോധമുള്ളതുമായ ഇന്നത്തെ ജനത്തിന് ദൈവവുമായി കണ്ടുമുട്ടാനും അവിടത്തെ പാത തിരഞ്ഞെടുക്കാനും അവിടത്തെസ്നേഹത്തില്‍ മുന്നേറാനുമുള്ള അവസരം നല്കാന്‍ മെത്രാന്മാര്‍ പരിശ്രമിക്കേണ്ടതിന്‍റെ ആവശ്യകതയും പാപ്പാ ചൂണ്ടിക്കാട്ടി.








All the contents on this site are copyrighted ©.