2017-09-14 13:25:00

കുരിശില്‍ വീണ്ടും തളിരിടുന്ന പ്രത്യാശ


കുരിശില്‍ നമ്മുടെ പ്രത്യാശ പുനര്‍ജനിച്ചുവെന്ന് പാപ്പാ.

കരിശിന്‍റെ പുകഴ്ചയുടെ തിരുന്നാള്‍ ദിനത്തില്‍, വ്യാഴാഴ്ച (14/09/17) ഫ്രാന്‍സീസ് പാപ്പാ തന്‍റെ ട്വിറ്റര്‍ അനുയയികള്‍ക്കായി കണ്ണിചേര്‍ത്ത സന്ദേശത്തിലാണ് ഇതുള്ളത്.

“കുരിശില്‍ നമ്മുടെ പ്രത്യാശ പുനര്‍ജനിച്ചിരിക്കുന്നു. ലോകത്തിന്‍റേതില്‍ നിന്ന് വിഭിന്നമായ ഒരു പ്രത്യാശയാണിത്, എന്തെന്നാല്‍ യേശുവില്‍ നിന്ന് ജന്മംകൊള്ളുന്നതാണ് പ്രസ്തുത പ്രത്യാശ” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

പാപ്പായുടെ ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.








All the contents on this site are copyrighted ©.