2017-09-13 11:05:00

ഫാ. ടോം ഉഴുന്നാലില്‍ മോചിതനായി


യെമനില്‍വച്ച് 2016 മാര്‍ച്ച് നാലിന് തട്ടിക്കൊണ്ടുപോകപ്പെട്ട ഫാ. ടോം ഉഴുന്നാലില്‍ ഇന്നു രാവിലെ മോചിതനായി എന്നും അദ്ദേഹത്തിന്‍റെ മോചനത്തിനായി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും, പ്രത്യേകിച്ച്, ഒമാനിലെ സുല്‍ത്താനും ബന്ധപ്പെട്ട അധികാരികള്‍ക്കും പരി. സിംഹാസനം ആത്മാര്‍ഥമായി നന്ദി പറയുന്നുവെന്നും അറിയിച്ചുകൊണ്ട് സെപ്തംബര്‍ 12-ാം തീയതി വൈകുന്നേരം വത്തിക്കാന്‍ വാര്‍ത്ത നല്‍കി. അദ്ദേഹം കുറച്ചു ദിവസങ്ങള്‍ റോമിലെ സലേഷ്യന്‍ സമൂഹത്തിലുണ്ടായിരിക്കുമെന്നും അതിനുശേഷം ഇന്ത്യയിലേക്കു പോകുമെന്നും ഈ പത്രക്കുറിപ്പില്‍ പറയുന്നു.

 
All the contents on this site are copyrighted ©.