ആരാധനക്രമത്തെ സംബന്ധിച്ച കാനന്‍ നിയമത്തില്‍ ചെറിയ ഭേദഗതി വരുത്തുന്ന ഒരു അപ്പസ്തോലിക ലേഖനം മാര്‍പ്പാപ്പാ “മോത്തു പ്രോപ്രിയൊ” അഥവാ, സ്വയാധികാരപ്രബോധനത്തിന്‍റെ, രൂപത്തില്‍ പുറപ്പെടുവിച്ചു.
"മാഞ്ഞൂം പ്രിന്‍ചീപ്പിയും" (MANGUM PRINCIPIUM) എന്ന ശീര്‍ഷകത്തിലുള്ള ഈ “മോത്തു പ്രോപ്രിയൊ” ശനിയാഴ്ച(09/09/17)യാണ് പരസ്യപ്പെടുത്തപ്പെട്ടത്.
തിരുക്കര്‍മ്മസംബന്ധിയായ പൂര്‍ണ്ണ അധികാരം സഭയില്‍ പരിശുദ്ധസിംഹാസനത്തിലും, രൂപതാമെത്രാന്മാരിലും നിക്ഷിപ്തമാണ് എന്ന് പാശ്ചാത്യസഭയുടെ കാനന്‍ നിയമത്തില്‍ വ്യക്തമാക്കുന്ന 838-Ͻ൦ വകുപ്പിലാണ്, അതിന് കൂടുതല്‍ വ്യക്തതയേകുകയെന്ന ലക്ഷ്യത്തോടെ, ഫ്രാന്‍സീസ് പാപ്പാ ഭേദഗതിവരുത്തിയിട്ടുള്ളത്.
All the contents on this site are copyrighted ©. |