2017-09-06 17:18:00

പാപ്പാ ഫ്രാന്‍സിസ് കൊളംബിയയിലേയ്ക്ക്


തെക്കെ അമേരിക്കന്‍ രാജ്യമായ കൊളംബിയയിലേയ്ക്കാണ് പാപ്പായുടെ 20-Ɔമത് രാജ്യാന്തരയാത്ര. സെപ്തംബര്‍ 6-Ɔ൦ തിയതി പ്രാദേശിക സമയം രാവിലെ 11 മണിക്ക് ‘അല്‍-ഇത്താലിയ’യുടെ എ330 (Alitalia AZ A330) പ്രത്യേക വിമാനത്തിലാണ്  റോമിലെ ഫുമിചീനോ രാജ്യാന്തര വിമാനത്താവളത്തില്‍നിന്നും പാപ്പാ ഫ്രാന്‍സിസ് കൊളംബിയയിലേയ്ക്ക് പറന്നുയര്‍ന്നത്.

ഫ്രാന്‍സ്, സ്പെയിന്‍, പോര്‍ച്ചുഗല്‍, അമേരിക്കന്‍ ഐക്യനാടുകള്‍, ആന്‍റിലസ്, നെതര്‍ലണ്ട്, വെനസ്വേല എന്നീ രാജ്യാതിര്‍ത്തികള്‍ കടന്ന് 13 മണിക്കൂറുകള്‍ നീണ്ടതാണീ യാത്ര. കൊളംബിയയിലെ സമയം ബുധനാഴ്ച വൈകുന്നേരം 4.30-ന് തലസ്ഥാനനഗരമായ ബഗോട്ടയിലെ കാതാം മിലി‌ട്ടറി വിമാനകേന്ദ്രത്തില്‍ പാപ്പാ ഇറങ്ങും. സഞ്ചാരപഥത്തിലെ വിവിധ രാജ്യങ്ങളുടെ രാഷ്ട്രത്തലവന്മാര്‍ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചുകൊണ്ടാണ് പാപ്പാ യാത്രതുടര്‍ന്നത്.  കൊളംബിയന്‍ പ്രസിഡന്‍റ് ജുവാന്‍ മാനുവല്‍ കാല്‍ദരോണിന്‍റെ നേതൃത്വത്തിലുള്ള ഊപചാരിക സ്വീകരിണച്ചടങ്ങിനെ തുടര്‍ന്ന് 15 കി.മി. അകലെ ബഗോട്ട നഗരമദ്ധ്യത്തിലുള്ള വത്തിക്കാന്‍ സ്ഥാപതിയുടെ ഭവനത്തില്‍ പാപ്പാ വിശ്രമിക്കും.

കൊളംബിയയിലെ ആദ്യദിന പരിപാടി, സെപ്തംബര്‍ 7 വ്യാഴാഴ്ച തലസ്ഥാനഗരമായ ബഗോട്ടയിലാണ്.‍ രണ്ടാംദിവസം 8-Ɔ൦ തിയതി വെള്ളിയാഴ്ച പ്രധാനനഗരമായ വീലാവിചേന്‍സിയയെ കേന്ദ്രീകരിച്ചും, 9-Ɔ൦ തിയതി ശനിയാഴ്ച മെദെലിന്‍ പ്രവിശ്യയിലാണ് പരിപാടികള്‍. 10-Ɔ൦ തിയതി ഞായറാഴ്ച വന്‍നഗരമായ കര്‍ത്തജേനിയ കേന്ദ്രീകരിച്ചുമാണ്  8 ദിവസങ്ങള്‍ നീളുന്ന പാപ്പായുടെ സന്ദര്‍ശന പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്.

രാഷ്ട്രപ്രതിനിധികളും, ദേശീയ മെത്രാന്‍ സംഘവുമായുള്ള കൂടിക്കാഴ്ച, വൈദികരും സന്ന്യസ്തരുമായുള്ള കൂടിക്കാഴ്ച എന്നിവയ്ക്കു പുറമേ, ഓരോ നഗരത്തിലും പാപ്പാ ജനങ്ങള്‍ക്കൊപ്പം ദിവ്യബലിയര്‍പ്പിച്ച് വചനപ്രഘോഷണം നടത്തും. വിലാവിചേന്‍സോ വേദിയില്‍ നടത്തപ്പെടുന്ന ധന്യാത്മാക്കളായ മെത്രാന്‍ ജാരമീലോ മൊണ്‍സാള്‍വെ, വൈദികന്‍ പെദ്രൊ റമീരെസ് റാമോസ് എന്നിവരുടെ വാഴ്ത്തപ്പെട്ടപദ പ്രഖ്യാപനവും പാപ്പായുടെ കൊളംബിയ സന്ദര്‍ശനത്തിലെ ശ്രദ്ധേയമായ പരിപാടികളാണ്.

സെപ്തംബര്‍ 11-Ɔ൦ തിയതി പ്രാദേശികസമയം രാവിലെ 12.30-ന് പാപ്പാ റോമില്‍ തിരിച്ചെത്തും.   








All the contents on this site are copyrighted ©.