യാതനകളനുഭവിക്കുന്നവരില്‍ യേശുവിനെ ദര്‍ശിക്കാനുള്ള തന്‍റെ ക്ഷണം മാര്‍പ്പാപ്പാ പരോക്ഷമായി ആവര്‍ത്തിക്കുന്നു.
ഈ തിങ്കളാഴ്ച (04/09/17) തന്‍റെ ട്വിറ്റര്‍ അനുയായികള്‍ക്കായി കണ്ണിചേര്‍ത്ത സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ഈ ക്രിസ്തുസാന്നിധ്യത്തെക്കുറിച്ചു പറഞ്ഞിരിക്കുന്നത്..
“യേശു അനുഭവിച്ചതുപോലെതന്നെ യാതനകളനുഭവിക്കുന്ന അനേകരായ നമ്മുടെ സഹോദരീസഹോദരന്മാരില്‍ അവിടന്നു സന്നിഹിതനാണ്” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.
പാപ്പായുടെ ഞായറാഴ്ചത്തെ ട്വിറ്റര്‍ സന്ദേശം ഇപ്രകാരമായിരുന്നു: “നാം ദൈവത്തെ സ്നേഹിക്കുന്നതിനേക്കാള്‍ എത്രയോ അധികമായി അവിടന്ന് നമ്മെ സ്നേഹിക്കുന്നു എന്ന് മനസ്സിലാക്കുക സുപ്രധാനമാണ്”
പാപ്പായുടെ ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍, ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
All the contents on this site are copyrighted ©. |