2017-09-01 17:12:00

''പാപ്പായുടെ കൊളൊംബിയ - ദൗത്യം, അനുരഞ്ജനം'': കര്‍ദിനാള്‍ പരോളിന്‍


''പാപ്പായുടെ ഈ അപ്പസ്തോലിക പര്യടനത്തിന്‍റെ ലക്ഷ്യം ദേശീയ അനുരഞ്ജനത്തിന് പുതിയൊരധ്യായം കുറിക്കുക എന്നതാണ്. സെപ്തംബര്‍ 6 മുതല്‍ 11 വരെയുള്ള തീയതികളില്‍ നടത്തുന്ന ഈ പര്യടനം, അനേകവര്‍ഷങ്ങളിലെ രക്തരൂക്ഷിതമായ സംഘട്ടനങ്ങള്‍ക്കവസാനം കുറിച്ചുകൊണ്ട് ഹാവാനയില്‍ വച്ചുനടന്ന സമാധാനഉടമ്പടി ഒപ്പുവച്ചിട്ട് ഒന്‍പതുമാസം പൂര്‍ത്തിയാകുന്ന വേളയിലാണ് എന്നതും പാപ്പായുടെ സമാധാനയാത്രയെ സുപ്രധാനമാക്കുന്നു''. ആദ്യചുവടുവയ്പ്പ് നമ്മുടേതാവട്ടെ, എന്ന സൂക്തം പ്രമേയമായി സ്വീകരിച്ചുകൊണ്ടുള്ള ഫ്രാന്‍സീസ് പാപ്പായുടെ 20-ാമത് അപ്പസ്തോലിക പര്യടനത്തെക്കുറിച്ച്, വത്തിക്കാന്‍ സ്റ്റേറ്റു സെക്രട്ടറി, കര്‍ദിനാള്‍ പിയെത്രോ പരോളിന്‍ വ്യക്തമാക്കി. 

''...രേഖ ഒപ്പുവയ്ക്കുന്നതുകൊണ്ടു മാത്രം സമാധാനത്തിന്‍റെയും അനുരഞ്ജനത്തിന്‍റെയും ദൗത്യം പൂര്‍ത്തിയാകുന്നില്ല.  ദൗത്യത്തിന്‍റെ ആരംഭം മാത്രമാണത്... പാപ്പാ നടത്തുന്ന അപ്പസ്തോലികപര്യടനവേളയിലെ ഓരോ ദിനവും സമാധാനസന്ദേശവുമായി ബന്ധപ്പെട്ട പ്രത്യേക പ്രമേയസൂക്തങ്ങളോടു കൂടിയതാണ്...''  ഏറെ നാളായി കാത്തിരിക്കുന്ന ഈ യാത്രയുടെ പ്രാധാന്യത്തെക്കുറിച്ച്, യാത്രയ്ക്കു ദിവസങ്ങള്‍ മാത്രം ശേഷിക്കെ, CTV (Vatican Television Centre) -യ്ക്കുവേണ്ടി ബാര്‍ബറ കസ്തേല്ലി നടത്തിയ അഭിമുഖത്തില്‍ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പരോളിന്‍ പങ്കുവച്ചു.








All the contents on this site are copyrighted ©.