2017-08-30 20:18:00

ആണവായുധ പരീക്ഷണങ്ങള്‍ക്ക് എതിരായ ദിനം ആചരിച്ചു


ആണാവ പരീക്ഷണങ്ങള്‍ക്കെതിരായ ദിനം. 
ആണവ നിരായുധീകരണം യാഥാര്‍ത്ഥ്യമാക്കാന്‍ ആണവ പരീക്ഷണങ്ങള്‍ ഇല്ലാതാക്കണം! വിയെന്നയിലെ യുഎന്‍ കേന്ദ്രത്തില്‍
2016-ല്‍ സംഗമിച്ച ആഗോള ആണവനിരായുധീകരണ  സമ്മേളനത്തോട് പാപ്പാ ഫ്രാന്‍സിസ് സന്ദേശത്തിലൂടെ അഭ്യര്‍ത്ഥിച്ചിട്ടുള്ളത് വത്തിക്കാന്‍റെ മാധ്യമ കാര്യാലയം ആഗസ്റ്റ് 29 ചൊവ്വാഴ്ച ഇറക്കിയ പ്രസ്താവനയിലൂടെ ചൂണ്ടിക്കാട്ടി.

രാജ്യാന്തര ആണവകരാറുകളുടെ ലംഘനവും, നിരന്തരമായ ആണവഭീഷണിയും, അതുമായി ബന്ധപ്പെട്ട പരീക്ഷണങ്ങളും ധാര്‍മ്മകതയില്‍ അടിയുറച്ച ഒരു വിശ്വസാഹോദര്യത്തിനോ ലോകസമാധാനത്തിനോ സഹായകമല്ല. രാഷ്ട്രങ്ങള്‍ ആണവപരീക്ഷണങ്ങള്‍ക്കും ആണവായുധ ശേഖരത്തിനുമായി പൊതുവായ സമ്പത്ത് ഉപയോഗപ്പെടുത്തുമ്പോള്‍ രാജ്യാതിര്‍ത്തികളില്‍ ആയിരങ്ങള്‍ ഭക്ഷണവും പാര്‍പ്പിടവുമില്ലാതെ ഉഴലുന്ന അവസ്ഥ ഭീതിദമാണ്. പാപ്പാ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി.

അമേരിക്ക സന്ദര്‍ശനത്തിനിടെ 2015- സെപ്തംബറില്‍ ഐക്യാരാഷ്ട്ര സംഘടനയുടെ ന്യൂയോര്‍ക്ക് ആസ്ഥാനത്തു നടത്തിയ പ്രഭാഷണം, ആണവായുധങ്ങളില്ലാത്ത ലോകത്തിനായി രാഷ്ട്രങ്ങള്‍ പരിശ്രമിക്കണമെന്നായിരുന്നു. അക്ഷരാര്‍ത്ഥത്തിലും അതിന്‍റെ  അരൂപിയിലുമുള്ള സമ്പൂര്‍ണ്ണ നിരായുധീകരണം യാഥാര്‍ത്ഥ്യമാക്കണമെങ്കില്‍ അങ്ങുമിങ്ങും ഇന്നു നടമാടുന്ന ആണവപരീക്ഷണങ്ങള്‍ ഇല്ലാതാക്കണം (28 സെപ്തംബര്‍ 2015). ആണവ യുദ്ധമില്ലാത്തൊരു ലോകം മാനവികതയുടെ അടിയന്തിര ആവശ്യമാണ്.  അതിനാല്‍ ആണവായുധങ്ങളുടെ ഇല്ലായ്മചെയ്യല്‍ ഒരു വെല്ലുവിളിയും, അനുപേക്ഷണീയമായ മാനവ ധാര്‍മ്മികതയുമാണ്. പാപ്പാ ഫ്രാന്‍സിസ് യുഎന്നില്‍ ലോക രാഷ്ട്രത്തലവന്മാരോട് അഭ്യര്‍ത്ഥിച്ചു.  








All the contents on this site are copyrighted ©.