2017-08-26 12:57:00

പാപ്പായുടെ ട്വീറ്റ്-പരിശുദ്ധ കന്യകാമറിയത്തോടുള്ള പ്രാര്‍ത്ഥന


ക്രിസ്തുവിന് സാക്ഷ്യമേകാന്‍ പരിശുദ്ധകന്യകാമറിയത്തിന്‍റെ സഹായം പാപ്പാ പ്രാര്‍ത്ഥിക്കുന്നു.

പോളണ്ടിലെ ചെസ്തക്കോവയിലുള്ള യാസ്ന ഗോറയിലെ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രത്തില്‍ വണങ്ങപ്പെടുന്ന ശ്യാമമാതവിന്‍റെ തിരുന്നാള്‍ അനുവര്‍ഷം   കൊണ്ടാടപ്പെടുന്ന ആഗസ്റ്റ് 26 ന്, ഈ ശനിയാഴ്ച (26/08/17)   തന്‍റെ ട്വിറ്റര്‍ അനുയായികള്‍ക്കായി കണ്ണിചേര്‍ത്ത  സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ പരിശുദ്ധ ദൈവജനനിയുടെ മാദ്ധ്യസ്ഥ്യം യാചിച്ചിരിക്കുന്നത്.

“ക്രിസ്തുവിന് സുവിശേഷാത്മകമായ സരളതയോടെ സാക്ഷ്യമേകുന്നതിന് പരിശുദ്ധാരൂപിയാല്‍ ഉത്തേജിതരാകാനുള്ള കൃപ കന്യകാമറിയം നമുക്ക് സംലഭ്യമാക്കട്ടെ” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

 പാപ്പായുടെ ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.








All the contents on this site are copyrighted ©.