2017-08-25 12:25:00

പാപ്പായുടെ പുതിയ ട്വീറ്റ്


സംസര്‍ഗ്ഗത്തിന്‍റെ മനുഷ്യരാകാന്‍ മാര്‍പ്പാപ്പാ ക്ഷണിക്കുന്നു.

ഈ വെള്ളിയാഴ്ച (25/08/17)   തന്‍റെ ട്വിറ്റര്‍ അനുയായികള്‍ക്കായി കണ്ണിചേര്‍ത്ത  സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ കൂട്ടായ്മയുടെ മനുഷ്യരായി സഭാംഗങ്ങള്‍ മാറേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് ഓര്‍മ്മിപ്പിച്ചിരിക്കുന്നത്.

“സഭയുടെ സ്ത്രീപുരുഷന്മാരായിരിക്കുക എന്നതിനര്‍ത്ഥം കൂട്ടായ്മയുടെ മനുഷ്യരായിരിക്കുകയെന്നതാണ്” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

 പാപ്പായുടെ ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.








All the contents on this site are copyrighted ©.