2017-08-25 12:45:00

ദക്ഷിണേഷ്യയ്ക്കുവേണ്ടി പ്രത്യേക സമാധാനപദ്ധതികളുമായി ഇശോസഭ.


ദക്ഷിണഷ്യയില്‍ ദാരിദ്ര്യം വിവേചനം മതമൗലികവാദം എന്നിവ ഇല്ലായ്മചെയ്യുന്നതിന് ഈശോസഭ പ്രത്യേക പരിപാടികള്‍ ആവിഷ്ക്കരിക്കുന്നു.

ഈശോസഭയുടെ ദക്ഷിണേഷ്യപ്രവിശ്യയുടെ ചുമതലയുള്ള പ്രൊവിന്‍ഷ്യലായ, വൈദികന്‍ ജോര്‍ജ്ജ് പട്ടേരിയാണ് ഇതു വെളിപ്പെടുത്തിയത്.

സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ തത്വങ്ങളില്‍ അധിഷ്ഠിതമായ, നീതി വാഴുന്ന, ഒരു സമൂഹം കെട്ടിപ്പടുക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം ഒരു പ്രസ്താവനയില്‍ വിശദീകരിച്ചു.

മനസ്സുകളില്‍ വിദ്വേഷത്തെ ഊട്ടിവളര്‍ത്തുന്ന ചിന്തകളെ ചെറുക്കുന്നതിനും നല്ലചിന്തകളിലേക്കു മനസ്സുകളെ ആനയിക്കുന്നതിനും ഉചിതമായ പരിശീലനം, ഹ്രസ്വ ചിലച്ചിത്രങ്ങള്‍ ഉള്‍പ്പടെയുള്ള മാദ്ധ്യമസാധ്യതകളള്‍ ഉപയോഗപ്പെടുത്തി, നല്കുകയാണ് ആദ്യപടിയെന്ന് പ്രസ്താവനയില്‍ കാണുന്നു.








All the contents on this site are copyrighted ©.