2017-08-23 20:26:00

സഭൈക്യത്തിന്‍റെ അരൂപിയില്‍ റഷ്യയും വത്തിക്കാനും കൈകോര്‍ക്കും


വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പരോളിന്‍ റഷ്യയില്‍ - മൂന്നാം ദിവസം.

ആകമാന റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പാത്രിയര്‍ക്കിസ് കിരിലുമായി വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പരോളിന്‍ കൂടിക്കാഴ്ച നടത്തി.   ആഗസ്റ്റ്  22-Ɔ൦ തിയതി ചൊവ്വാഴ്ച, സന്ദര്‍ശനത്തിന്‍റെ മൂന്നാം ദിവസം,  രാവിലെയായിരുന്നു കര്‍ദ്ദിനാള്‍ പരോളിനും റഷ്യന്‍ ഓര്‍ത്തഡോക്സ് സഭാദ്ധ്യക്ഷന്‍ പാത്രിയര്‍ക്കിസ് കിരിലുമായുള്ള കൂടിക്കാഴ്ച പീറ്റേഴ്സ്ബര്‍ഗില്‍ നടന്നത്.  

കൂടിക്കാഴ്ച ക്രിയാത്മകമായിരുന്നെന്നും, ഉക്രെയിനിലും സിറിയയിലും നടക്കുന്ന മത-രാഷ്ട്രീയ സംഘട്ടനങ്ങള്‍ കുറയ്ക്കാന്‍ ഇരുസംസ്ഥാനങ്ങള്‍ കൈകോര്‍ത്തു നടത്തുന്ന ശ്രമങ്ങളില്‍  സഭകളും പക്ഷംചേരാനുള്ള ധാരണ കൈക്കൊണ്ടതായി വാര്‍ത്താ ഏജെന്‍സിസളോട് കര്‍ദ്ദിനാള്‍ പരോളിന്‍ വെളിപ്പെടുത്തി.  

മദ്ധ്യപൂര്‍വ്വദേശത്തെ ക്രൈസ്തവരുടെ കാര്യത്തില്‍, പ്രത്യേകിച്ച് സിറിയയിലെ ക്രൈസ്തവരുടെ അവകാശങ്ങള്‍ക്കായി പരിശ്രമിക്കുന്നതില്‍ റഷ്യയിലെ സഭ വത്തിക്കാനോടു ചേര്‍ന്നുനില്ക്കും.  സിറിയയിലെ അവസ്ഥ പൊതുവെ മെച്ചപ്പെട്ടു വരികയാണെങ്കിലും ക്രൈസ്തവരുടെ സ്ഥിതിഗതികള്‍ മനുഷ്യത്വപരമായി ഇനിയും മെച്ചപ്പെട്ടിട്ടില്ലെന്നാണ് കര്‍ദ്ദിനാള്‍ പരോളിന്‍ തുറന്നു പ്രസ്താവിച്ചത്.   റഷ്യിലെ ടാസ് വാര്‍ത്താ ഏജെന്‍സിക്കു നല്കിയ അഭിമുഖത്തിലാണ് കര്‍ദ്ദിനാള്‍ പരോളിന്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.








All the contents on this site are copyrighted ©.