2017-08-23 19:19:00

പാപ്പാ ഫ്രാന്‍സിസിനെ സ്വീകരിക്കാന്‍ കൊളംബിയ ഒരുങ്ങുന്നു!


 “ആദ്യപടി  നമുക്കെടുക്കാം!”    Let’s take the firt step!    Demos del primer paso!

അനുരഞ്ജനത്തിന്‍റെയും ക്ഷമയുടെയും സന്ദേശവുമായി പാപ്പാ ഫ്രാന്‍സിസ് സെപ്തംബര്‍ 6-മുതല്‍ 11-വരെ കൊളംബിയ സന്ദര്‍ശിക്കും. പതിറ്റാണ്ടുകളായി അഭ്യന്തരകലാപത്തില്‍ മുങ്ങിയ തെക്കെ അമേരിക്കന്‍ നാടായ കൊളംബിയയ്ക്ക്  പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദര്‍ശനം അനുരഞ്ജനത്തിലൂടെ സമാധാനത്തിന്‍റെ നവമായ പാത തുറക്കുകയാണ്. സ്ഥലത്തെ മിലിട്ടറി ഓര്‍ഡിനേറ്റിന്‍റെ മെത്രാപ്പോലീത്ത, ആര്‍ച്ചുബിഷപ്പ് ഫാബിയോ മൂത്തിസ് വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തില്‍ പ്രസ്താവിച്ചു.

“ആദ്യപടി നമുക്കെടുക്കാം!”  അപ്പസ്തോലിക സന്ദര്‍ശനത്തിന്‍റെ ആപ്തവാക്യമാണിത്. ഈ ചിന്തയെ ആധാരമാക്കിയാണ് വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തില്‍ ആഗസ്റ്റ് 22-Ɔ൦ തിയതി ചൊവ്വാഴ്ച ആര്‍ച്ചുബിഷപ്പ് ഫാബിയോ ഇങ്ങനെ പ്രസ്താവിച്ചത്.  ഇത് കൊളംബിയന്‍ ജനതയുടെ തീരുമാനവും സ്വപ്നസാക്ഷാത്ക്കാരവുമാണ്.  അക്രമത്തിന്‍റെയും കലഹത്തിന്‍റെയും പഴയ മാര്‍ഗ്ഗംവിട്ട് സമാധാനത്തിന്‍റെയും  നീതിയുടെയും സ്നേഹത്തിന്‍റെയും വഴിയിലേയ്ക്ക് നാടു നീങ്ങുന്നതിന്‍റെ അടയാളമാണ്  ലോകത്തിന് സമാധാനത്തിന്‍റെയും ഐക്യത്തിന്‍റെയും പ്രതീകമായ പാപ്പാ ഫ്രാന്‍സിസിനെ സ്വീകരിക്കാന്‍ കൊളംബിയ ആവേശത്തോടെ ഒരുങ്ങുന്നത്. അനുരഞ്ജനമാണ് സമാധാനത്തിന്‍റെ വഴി. പാപ്പാ ഫ്രാന്‍സിസ് ആ പാത തെളിയിക്കുകയാണ്.  ആര്‍ച്ചുബിഷപ്പ് ഫാബിയോ  വ്യക്തമാക്കി.

കൊളംബിയ അപ്പസ്തോലിക യാത്രയുടെ വിശദാംശങ്ങള്‍ :

6 സെപ്തംബര്‍ ബുധനാഴ്ച 
റോമിലെ സമയം രാവിലെ 11.00 മണിക്ക് ഫുമിചീനോ രാജ്യാന്തര വിമാനത്താവളത്തില്‍നിന്നും പാപ്പാ ഫ്രാന്‍സിസ് പുറപ്പെടും. കൊളംബിയയിലെ സമയം വൈകുന്നരം 4.30-ന് തലസ്ഥാനനഗരമായ ബഗോട്ടയിലെ കത്താം മിലിട്ടറി വിമാനത്താവളത്തില്‍ പാപ്പാ ഇറങ്ങും. (കൊളംബിയയിലെ സമയം  ഇറ്റലിയെക്കാള്‍ 7 മണിക്കൂര്‍ മുന്നിലാണ്).

7 സെപ്തംബര്‍ വ്യാഴം  - തലസ്ഥാന നഗരിയില്‍ 
പ്രാദേശിക സമയം രാവിലെ 9 മണിക്ക്  രാഷ്ട്രത്തലവന്മാരുമായുള്ള കൂടിക്കാഴ്ച –
‘നരീനോ’ പ്രസിഡന്‍ഷ്യല്‍ മന്ദിരത്തില്‍. പാപ്പാ ഫ്രാന്‍സിന്‍റെ പ്രഭാഷണം.
9.30-ന് പ്രസിഡന്‍റുമായുള്ള കൂടിക്കാഴ്ച.
10.20-ന് ഭദ്രാസന ദേവാലയ സന്ദര്‍ശനം.
10.50-ന്  ബഗോട്ടയുടെ കര്‍ദ്ദിനാള്‍ സാള്‍സാറിന്‍റെ  മന്ദിരത്തില്‍നിന്നുകൊണ്ട് വിശ്വാസസമൂഹത്തെ ആശീര്‍വദിക്കും.
11.00-ന് ബഗോട്ടയുടെ കര്‍ദ്ദിനാള്‍ ആര്‍ചുബിഷപ്പിന്‍റെ  മന്ദിരത്തില്‍വച്ച് ദേശീയ മെത്രാന്‍ സമിതിയുമായി കൂടിക്കാഴ്ച നടത്തും.
ഉച്ചതിരിഞ്ഞു 03.00 മണിക്ക് ലാറ്റിനമേരിക്കന്‍ മെത്രാന്‍സംഘത്തിന്‍റെ നിര്‍ദ്ദേശക സമിതിയുമായുള്ള കൂടിക്കാഴ്ച ബഗോട്ടയിലുള്ള അപ്പസ്തോലിക സ്ഥാനപതിയുടെ ഭവനത്തില്‍വച്ച്.
04.30 സൈമണ്‍ ബൊളിവര്‍ പാര്‍ക്കില്‍വച്ച് സമൂഹബലിയര്‍പ്പണം.

8 സെപ്തംബര്‍ വെള്ളിവിലാവിചേന്‍സിയൊ 
07.50 ബഗോട്ടയില്‍നിന്നും വിലാവിചേന്‍സിയോയിലേയ്ക്ക്... വിമാനമാര്‍ഗ്ഗം
08.30-ന് വിലാവിചെന്‍സിയോയില്‍...
09.30-ന് വിലാവിചെന്‍സിയോയിലെ കതാമാ മൈതാനിയില്‍ സമൂഹബലിയര്‍പ്പണം.
വൈകുന്നേരം 03.40-ന് അനുരഞ്ജന പ്രാര്‍ത്ഥനാസമ്മേളനം ലാസ് മലോകാസ് പാര്‍ക്കില്‍.
05.20-ന് സ്ഥാപകരുടെ പാര്‍ക്കിലുള്ള അനുരഞ്ജനത്തിന്‍റെ കുരിശില്‍ ചുവട്ടില്‍ പ്രാര്‍ത്ഥിക്കും.
06.00-മണിക്ക് ബഗോട്ടോയിലേയ്ക്ക് വിമാനമാര്‍ഗ്ഗം
06.45-ന് ബഗോട്ടയിലെ മിലിട്ടറി വിമാനത്താവളത്തില്‍ ഇറങ്ങി.
അപ്പസ്തോലിക സ്ഥാനപതിയുടെ ഭവനത്തിലേയ്ക്ക് വിശ്രമത്തിനായി മടങ്ങും.

9 സെപ്തംബര്‍ ശനിയാഴ്ച മദേലിന്‍  റിനേഗ്രോ  പരിപാടികള്‍ 
രാവിലെ 8.20-ന് ബഹോട്ടൊയില്‍നിന്നും വിമാനമാര്‍ഗ്ഗം റിനേഗ്രോയിലേയ്ക്ക്...
09.10-ന് റിനോഗ്രോരയില്‍ എത്തിച്ചേരും.
10.15-ന് മദേലിന്‍ മിലിട്ടറി എയര്‍പോര്‍ട്ടിലെ സമൂഹബലിയര്‍പ്പണം.
വൈകുന്നേരം 03.00-ന് ഹോഗാര്‍ സാന്‍ ഹൊസ്സേയിലെ കൂടിക്കാഴ്ച.
04.00-ന് വൈകുന്നേരം, ലാ മക്കരേനാ ഇന്‍റോര്‍സ്റ്റേഡിയത്തില്‍... വൈദികരും, സന്ന്യസ്തരും,
വൈദികവിദ്യാര്‍ത്ഥികളും അവരുടെ മാതാപിതാക്കളുമായുള്ള നേര്‍ക്കാഴ്ച.
05.30-ന് റെനോഗ്രേയില്‍നിന്നും ബഗോട്ടയിലേയ്ക്ക്...
06.25-ന് ബഗോട്ടോയില്‍ മടങ്ങിയെത്തും. അപ്പസ്തോലിക സ്ഥാനപതിയുടെ മന്ദിരത്തിലേയ്ക്ക്...

10 സെപ്തംബര്‍ ഞായറായാഴ്ച
രാവിലെ 8.30-ന് വിമാനമാര്‍ഗ്ഗം കാര്‍ത്തജേനിയയിലേയ്ക്ക്...
10.00-ന് കാര്‍ത്തജേനിയയില്‍...
10.30-ന് അഗതികള്‍ക്കായുള്ള  ‘താളിത കൂമി’യുടെ ഭവനനിര്‍മ്മാണപദ്ധതിക്ക്
ആദ്യ കല്ലിന്‍റെ ആശീര്‍വ്വാദം. അസ്സീസിയിലെ‍ വിശുദ്ധ ഫ്രാന്‍സിസിന്‍റെ നാമത്തിലുള്ള ചത്വരത്തില്‍വച്ച്.
12.00-ന് ത്രികാലപ്രാര്‍ത്ഥനയും സന്ദേശവും വിശുദ്ധ പീറ്റര്‍ ക്ലേവറിന്‍റെ ദേവാലയത്തില്‍...
തുടര്‍ന്ന് ദേവാലയസന്ദര്‍ശനം.
15.45-ന് ഹെലികോപ്റ്ററില്‍ കൊന്തേകാറിലേയ്ക്ക്...
04.30-ന് കൊന്തേകറിലെ തുറമുഖതീരത്തെ സമൂഹബലിയര്‍പ്പണം.
06.30-ന് കാര്‍ത്തജേനയിലേയ്ക്ക് ഹെലികോപ്റ്ററില്‍.
06.45-ന് യാത്രയയപ്പ് പരിപാടികള്‍.
07.00-ന് റോമിലേയ്ക്ക് മടക്കയാത്ര.
റോമിലെ സമയം ഉച്ചയ്ക്ക് 12.40-ന് ചമ്പീനോ വിമാനത്താവളത്തില്‍ ഇറങ്ങും. 








All the contents on this site are copyrighted ©.