2017-08-19 12:39:00

ആക്രമണങ്ങള്‍ക്ക് ലോകത്തില്‍ ഇടം ലഭിക്കാതിരിക്കട്ടെ -പാപ്പാ


അന്ധമായ ആക്രമണത്തിന് ലോകത്തില്‍ ഇടം ഉണ്ടാകരുതെന്ന് മാര്‍പ്പാപ്പാ.

ഈ ശനിയാഴ്ച (19/08/17)     തന്‍റെ ട്വിറ്റര്‍ അനുയായികള്‍ക്കായി കണ്ണിചേര്‍ത്ത   സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ സ്പെയിനില്‍ വ്യാഴം, വെള്ളി ദിനങ്ങളിലുണ്ടായ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ഇങ്ങനെ കുറിച്ചിരിക്കുന്നത്.

പാപ്പായുടെ ട്വിറ്റര്‍ സന്ദേശം ഇപ്രകാരമാണ്: “ഈ ദിവസങ്ങളില്‍ ആക്രമണങ്ങള്‍ക്കിരകളായ എല്ലാവര്‍ക്കുംവേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ഭീകരപ്രവര്‍ത്തനത്തിന്‍റെതായ അന്ധമായ ആക്രമണം ഇനി ഒരിക്കലും ലോകത്തില്‍ ഇടം കണ്ടെത്താതിരിക്കട്ടെ”.

 പാപ്പായുടെ ട്വിറ്റര്‍ സന്ദേശം അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

 








All the contents on this site are copyrighted ©.