2017-08-16 11:16:00

പാപ്പായുടെ അപ്പസ്തോലികപര്യടനം: പെറുവിയന്‍ സഭ ഒരുങ്ങുന്നു


2018 ജനുവരി 18 മുതല്‍ 21 വരെ ഫ്രാന്‍സീസ് പാപ്പാ തെക്കേ അമേരിക്കയിലെ പെറുവിലേക്കു നടത്തുന്ന അപ്പസ്തോലിക പര്യടനത്തോടനുബന്ധിച്ച് പെറുവിലെ സഭയില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു.  

തലസ്ഥാനമായ ലീമ (Lima), പ്യുവെര്‍ത്തോ മാര്‍ദൊണാദോ (Puerto Maldonado), ത്രൂഹില്ലോ (Trujillo), എന്നീ പെറുവിലെ പ്രധാനനഗരങ്ങളില്‍ നടത്തുന്ന പര്യടനത്തില്‍ പാപ്പായുടെ അജപാലനപരിപാടികളെക്കുറിച്ച്, പെറുവിലെ കത്തോലിക്കാമെത്രാന്‍ സമിതിയുടെ വിശദീകരണം ഓഗസ്റ്റ് പതിനാലാം തീയതി പ്രസിദ്ധപ്പെടുത്തി. ഇതില്‍, പാപ്പായുടെ അപ്പസ്തോലികപര്യടനം എല്ലാപ്രകാരത്തിലും അനുഗ്രഹമാകുന്നതിനുള്ള ദൈവകൃപയാചിച്ചുകൊണ്ടുള്ള പ്രാര്‍ഥനയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാപ്പായുടെ അപ്പസ്തോലിക സന്ദര്‍ശനമെന്ന വലിയ അനുഗ്രഹത്തെക്കുറിച്ചു നന്ദി പ്രകാശിപ്പിച്ചുകൊണ്ടാരംഭിക്കുന്ന പ്രാര്‍ഥന, സര്‍വസൃഷ്ടികള്‍ക്കും, ജീവനും കുടുംബങ്ങള്‍ക്കും, ഈ സന്ദര്‍ശനം സമാധാനസംദായകമാകണമെന്നുള്ള യാചനയോടെയും പെറുവിലെ വിശുദ്ധരുടെ മാധ്യസ്ഥം, പ്രത്യേകിച്ച് വി. റോസ, മാര്‍ട്ടിന്‍ ഡി പോറസ് എന്നിവരുടെ മാധ്യസ്ഥത്തിനായുള്ള അപേക്ഷയോടെയുമാണ് അവസാനിക്കുന്നത്. 








All the contents on this site are copyrighted ©.