2017-08-10 10:21:00

വെനസ്വേലയുടെ സമാധാനത്തിനായി സര്‍ക്കാര്‍ പരിശ്രമിക്കണം


വെനസ്വേലയിലെ കറാക്കാസ് അതിരൂപതാദ്ധ്യക്ഷന്‍, കര്‍ദ്ദിനാള്‍ ഹോര്‍ഹെ ഉറോസാ സവീനോയുടെ അഭ്യര്‍ത്ഥന :

വെനസ്വലയുടെ പ്രസിഡന്‍റ് നിക്കോളാസ് മദൂരോയുടെ നീക്കങ്ങള്‍ ജനാധിപത്യനിയമങ്ങള്‍ ഘടകവിരുദ്ധമാണെന്ന്, കറാക്കാസ് അതിരൂപതാദ്ധ്യക്ഷന്‍, കര്‍ദ്ദിനാള്‍ ഹോര്‍ഹെ ഉറോസാ സവീനോ പ്രസ്താവിച്ചു.

ജൂലൈ 30-Ɔ൦ തിയതി അക്രമാസക്തമായി നടത്തിയ പാര്‍ലിമെന്‍റി തിരഞ്ഞെടുപ്പും അതിലെ വ്യാജമായ വിജയത്തിലും മതിമറന്ന് എതിര്‍ പക്ഷത്തെയും അഭിപ്രായ ഭിന്നതയുള്ള മേയര്‍മാരെയും ബഹൂഭൂരിപക്ഷം ജനങ്ങളെയും പട്ടാളത്തെവച്ച് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് സ്വേച്ഛാധിപത്യമാണെന്ന് ആഗസ്റ്റ് 9-Ɔ൦ തിയതി ബുധനാഴ്ച പുറത്തുവിട്ട പ്രസ്താവയിലൂടെ കര്‍ദ്ദിനാള്‍ സവീനോ പ്രതിഷേധിച്ചു.

എതിര്‍പക്ഷത്തെ ജനപ്രതിനിധികളെ പുറത്താക്കിയും, എതിര്‍ക്കുന്നവരെ ഒതുക്കിയുമുള്ള ഒരു ഭരണകൂടം ജനായത്ത നിയമപ്രകാരം അസാധുവും ജനായത്ത സംവിധാനത്തില്‍ അസ്വീകാര്യവുമാണെന്ന് കര്‍ദ്ദിനാള്‍ സവീനോ പ്രസ്താവിച്ചു. നാടിന്‍റെ പരമോന്നത നിയമപീഠത്തെ സ്വാര്‍ത്ഥമായി വളച്ചൊടിക്കുന്ന സര്‍ക്കാര്‍നയം മനുഷ്യാവകാശ ലംഘനവും അനീതിയുമാണെന്ന് ആര്‍ച്ചുബഷപ്പ് ചൂണ്ടിക്കാട്ടി. അക്രമത്തിന്‍റെ പാതവെടിഞ്ഞ് സമാധാനത്തിന്‍റെ അന്തരീക്ഷം വളര്‍ത്തിക്കൊണ്ട് രാജ്യത്തെ പ്രശ്നപരിഹാരത്തിനായും സമാധാനപൂര്‍ണ്ണമായ സമൂഹത്തിനായും പരിശ്രമിക്കണമെന്ന്, കര്‍ദ്ദിനാള്‍ സവീനോ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. 








All the contents on this site are copyrighted ©.