2017-08-08 10:23:00

സീറോ മലങ്കര സഭയ്ക്കു നവരൂപത - പാറശ്ശാല


പരിശുദ്ധ സിംഹാസനം സീറോ മലങ്കര സഭയ്ക്കു പുതുതായി പാറശ്ശാല രൂപത അനുവദിച്ചു. രൂപതാധ്യക്ഷനായി ബിഷപ്പ് തോമസ് മാര്‍ എവുസേബിയൂസ് നായ്ക്കംപറമ്പില്‍ നിയമിതനായി. യു.എസ്. കാനഡ പ്രദേശങ്ങളിലെ മലങ്കരവിശ്വാസികള്‍ക്കായുള്ള രൂപതയുടെ പ്രഥമാധ്യക്ഷനായി ശുശ്രൂഷ നിര്‍വഹിച്ചു വരികയായിരുന്നു അദ്ദേഹം. ഓഗസ്റ്റ് അഞ്ചാംതീയതിയാണ് വത്തിക്കാനില്‍ നിന്ന് ഈ പ്രഖ്യാപനമുണ്ടായത്.

 
All the contents on this site are copyrighted ©.