2017-08-07 15:55:00

''വിശുദ്ധരെ അനുകരിച്ച് ഐക്യത്തിനായി യത്നിക്കുക'': ഫ്രാന്‍സീസ് പാപ്പാ


ഫ്രാന്‍സീസ് പാപ്പാ,  2018-ല്‍ തെക്കേ അമേരിക്കന്‍ രാജ്യമായ പെറു സന്ദര്‍ശിക്കുന്നതിനോടനുബന്ധിച്ച് ഓഗസ്റ്റ് ഏഴാം തീയതി നല്‍കിയ വീഡിയോസന്ദേശത്തിലാണ്, അനേകവിശുദ്ധരും മഹാവിശുദ്ധരുമുള്ള പെറു സന്ദര്‍ശിക്കാനുള്ള തന്‍റെ ഔല്‍സുക്യം അറിയിക്കുകയും ദേശത്തിന്‍റെ ഐക്യത്തിനു വേണ്ടിയുള്ള ആഹ്വാനം നല്‍കുകയും ചെയ്യുന്നത്.

 ‘‘പ്രിയസഹോദരീസഹോദരന്മാരെ, വൈകാതെതന്നെ നിങ്ങളെ ഞാന്‍ സന്ദര്‍ശിക്കും. അങ്ങോട്ടു വരുന്നതില്‍ ഞാന്‍ ഏറെ ആകാംക്ഷയുള്ളവനാണ്’’ എന്ന വാക്കുകളോടെ ആരംഭിക്കുന്ന സന്ദേശം, പെറുവിലെ വിശുദ്ധരെക്കുറിച്ചും അവരുടെ മഹത്തായ പുണ്യങ്ങളെക്കുറിച്ചും അനുസ്മരിച്ചുകൊണ്ടാണ് ആ മാതൃകയില്‍ ദേശത്തിന്‍റെ ഐക്യത്തിനുവേണ്ടി പ്രത്യാശയോടെ പ്രയത്നിക്കാന്‍ ആഹ്വാ നം ചെയ്യുന്നത്.

പെറുവിലെ എല്ലാ വ്യക്തികള്‍ക്കുമായി ലീമാ അതിരൂപതാധ്യക്ഷന്‍ കര്‍ദിനാള്‍ ഹുവാന്‍ ലൂയിസ് ചിപ്രിയാനി വഴിയാണ് ഈ സന്ദേശം നല്‍കിയിട്ടുള്ളത്. 2018 ജനുവരി 18-നാണ് പാപ്പാ പെറുവിലേയ്ക്ക് സന്ദര്‍ശനം നടത്തുന്നതിനു നിശ്ചയിച്ചിരിക്കുന്നത്. 

സ്പാനിഷ് ഭാഷയിലുള്ള വീഡിയോ സന്ദേശം താഴെക്കൊടുത്തിരിക്കുന്ന ലിങ്കില്‍ ലഭ്യമാണ്:

http://www.arzobispadodelima.org/blog/2017/08/05/el-papa-francisco-pide-unidad-y-esperanza-a-los-peruanos/ 








All the contents on this site are copyrighted ©.