2017-08-04 08:46:00

കൊളംബസിന്‍റെ യോദ്ധാക്കള്‍ അല്‍മായരുടെ ആത്മീയപ്രസ്ഥാനം


ലോകത്തു ജീവിച്ചുകൊണ്ട് അതിനെ വിശുദ്ധീകരിക്കുന്നത് ക്രൈസ്തവ ധര്‍മ്മമാണ്.  
വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍  സന്ദേശത്തില്‍  പ്രസ്താവിച്ചു. 
പാപ്പാ ഫ്രാന്‍സിസിന്‍റെ പോരിലാണ് രാജ്യാന്തര അല്‍മായ പ്രസ്ഥാനത്തിന് കര്‍ദ്ദിനാള്‍ പരോളിന്‍ സന്ദേശം അയച്ചത്. 

അമേരിക്കയിലെ‍ സെന്‍റ് ലൂയിസ് മെസൂരിയില്‍ സംഗമിച്ചിരിക്കുന്ന കൊളംബസിന്‍റെ യോദ്ധാക്കള്‍ എന്ന കത്തോലിക്കാ അല്‍മായ സഖ്യത്തിന്‍റെ 135-Ɔമത് പൊതുസമ്മേളനത്തിന് ആഗസ്റ്റ് 3-Ɔ൦ തിയതി വത്തിക്കാനില്‍നിന്നും അയച്ച ആശംസാസന്ദേശത്തിലാണ് കര്‍ദ്ദിനാള്‍ പരോളിന്‍ ഇങ്ങനെ പ്രസ്താവിച്ചത്. നൈറ്റ്സ് ഓഫ് കൊളംബസ് (Knights of Columbus) ലോകത്തെ വലിയ അല്‍മായ ആത്മീയ പ്രസ്ഥാനം. സാഹസിക കടല്‍ യാത്രികന്‍ ക്രിസ്റ്റഫര്‍ കൊളംബസില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ടിട്ടുണ്ട്.  പ്രസ്ഥാനത്തിന്‍റെ പേരില്‍ കൊളംബസ് എന്നും അതിനാള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

പ്രാദേശിക കൗണ്‍സിലുകളായി ഒരോ രാജ്യത്തും, അവരുടെ കുടുംബങ്ങളിലും സമൂഹങ്ങളിലും ഇടവകകളിലും കൊളംമ്പസിന്‍റെ യോദ്ധാക്കള്‍ ജീവിച്ചുകൊണ്ടാണ് അനുദിനം അവരുടെ ആത്മീയത പ്രാവര്‍ത്തികമാക്കുന്നത്. ജീവിതവെല്ലുവിളികള്‍ ഹൃദയവിശാലതയോടെ അവര്‍ നേരിടുന്നു. തങ്ങളുടെ അല്‍മായ ദൈവവിളിയില്‍ ഉറച്ചുനിന്നുകൊണ്ട് ലോകത്തിന്‍റെ വിശുദ്ധീകരണത്തിനായി അനുദിന ജീവിത ഉത്തരവാദിത്വങ്ങള്‍ വിശ്വസ്തതയോടെ ജീവിക്കാന്‍ അവര്‍ പരിശ്രമിക്കുന്നു. സുവിശേഷമൂല്യങ്ങളില്‍ മുറുകെ പിടിച്ചുകൊണ്ട് ക്രിസ്തുവിനെ ലോകത്തിനു കാണിച്ചുകൊടുക്കുവാനും, അവിടുത്തേയ്ക്ക് സാക്ഷ്യമേകാനും കൊളംബസിന്‍റെ യോദ്ധാക്കള്‍ പരിശ്രമിക്കുന്നു. പ്രസ്ഥാനത്തിന്‍റെ പ്രവര്‍ത്തന രീതികളെക്കുറിച്ച് സന്ദേശം വ്യക്തമാക്കി.

സമൂഹത്തിന്‍റെ ആത്മീയ നവോത്ഥാരണത്തിനായി മനുഷ്യഹൃദയങ്ങളുടെ മാനസാന്തരത്തിനായി പ്രാര്‍ത്ഥിക്കുന്നു. അതിനായി നേരിട്ട് ജനങ്ങളുമായി ഇടപഴകുകയും ചെയ്യുന്ന ആത്മീയ അല്‍മായ പ്രസ്ഥാനമാണിത്. സമൂഹത്തില്‍ സമാധാനം വളര്‍ത്താനും നിലനിര്‍ത്താനും ‘നൈറ്റ്സ് ഓഫ് കൊളംമ്പസ്’ (Knights of Columbus) ഓരോ വ്യക്തിയെയും ഓരോ സമൂഹത്തെയും ക്രമാനുഗതമായി സമീപിക്കുന്ന രീതി, ദൈവദാസ പദത്തില്‍ എത്തിയ സഭാസ്ഥാപകന്‍, ഫാദര്‍ മൈക്കിള്‍ മാക്ഗിവ്നീ പൈതൃകമായി നല്കിയിട്ടുള്ള തനിമയാര്‍ന്ന സിദ്ധിയാണ്. കര്‍ദ്ദിനാള്‍ പരോളിന്‍ സന്ദേശത്തില്‍ പരാമര്‍ശിച്ചു.

കൊളംബസിന്‍റെ യോദ്ധാക്കള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വിവിധ രാജ്യങ്ങളിലെ കൗണ്‍സിലുകള്‍ക്കും പാപ്പാ ഫ്രാന്‍സിസിന്‍റെ പേരില്‍ പ്രാര്‍ത്ഥനാശംസകള്‍ നേര്‍ന്നുകൊണ്ടും, പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചുകൊണ്ടും, 135-Ɔമത്തെ സമുന്നത സമ്മേളനത്തിന് ഭാവുകങ്ങള്‍ നേര്‍ന്നുകൊണ്ടുമാണ് കര്‍ദ്ദിനാള്‍ പരോളിന്‍ സന്ദേശം ഉപസംഹരിച്ചത്.

 








All the contents on this site are copyrighted ©.