ഇന്ത്യയിലെ ദളിത് ക്രൈസ്തവ സമൂഹത്തോടു ഗവണ്മെന്റു തുടരുന്ന വിവേചനത്തിനെതിരെ അടുത്ത ഓഗസ്റ്റ് പത്താം തീയതി കരിദിനമായി ആചരിക്കുന്നതിന് ഭാരതീയ കത്തോലിക്കാ മെത്രാന് സമിതി വിശ്വാസികളെ ആഹ്വാനം ചെയ്തു. സ്വതന്ത്രഭാരതത്തില്‍ അറുപത്തിയേഴുവര്‍ഷമായി ക്രൈസ്തവ, മുസ്ലീം മതങ്ങളില്‍പ്പെട്ട ദളിത്ജനം ഈ വിവേചനം അനുഭവിക്കുന്നവരാണ്. ഈ പക്ഷപാ തത്തിനെതിരെയാണ് സി.ബി.സി.ഐയുടെ ദളിത് ക്രൈസ്തവര്‍ക്കു വേണ്ടിയുള്ള വിഭാഗം ഈ തീരുമാനമെടുത്തിരിക്കുന്നത്. ഇതോടനുബന്ധിച്ച്, ജാഗരണപ്രാര്‍ഥനയും സമ്മേളനങ്ങളും റാലികളും, പ്രകടനങ്ങളും സംഘടിപ്പിക്കുകയും, മെമ്മോറാണ്ടങ്ങള്‍ ഗവണ്മെന്റിനു സമര്‍പ്പിക്കുകയും ചെയ്യുമെന്ന്, കമ്മീഷന് പ്രസിഡന്റ് ബിഷപ്പ് അന്തോണിസാമി നീതിനാഥന്‍ അറിയിച്ചു.
All the contents on this site are copyrighted ©. |