2017-07-22 17:46:00

ഫാ. പീറ്റര്‍ സെബാസ്റ്റ്യന്‍ ഗൊവേസ് - ബേട്ടിയ രൂപതാധ്യക്ഷന്‍


ഇന്ത്യയിലെ ബേട്ടിയ  (Bettiah)  രൂപതയുടെ പുതിയ അധ്യക്ഷനായി റവ. ഫാ. പീറ്റര്‍ സെബാസ്റ്റ്യന്‍ ഗൊവേസിനെ ജൂലൈ 22, ശനിയാഴ്ച പരിശുദ്ധ പിതാവ് ഫ്രാന്‍സീസ് പാപ്പാ നിയമിച്ചു. പാറ്റ്ന അതിരൂപതയുടെ കീഴിലുള്ള ബേട്ടിയ രൂപത 1998-ലാണ് സ്ഥാപിതമായത്.  1983 ഡിസംബര്‍ ഒന്‍പതാം തീയതി പൗരോഹിത്യം സ്വീകരിച്ച ഇദ്ദേഹം വിവിധ ഇടവകകളില്‍ വികാരി, സ്കൂള്‍ അഡ്മിനിസ്ട്രേറ്റര്‍, പ്രീസ്റ്റ്സ് കൗണ്‍സിലിന്‍റെ രൂപതാ കണ്‍സള്‍ട്ടര്‍ എന്നീ നിലകളില്‍ ശുശ്രൂഷ നിര്‍വഹിച്ചിട്ടുണ്ട്.  ഭഗല്‍പ്പൂര്‍ രൂപതയുടെ വികര്‍ ജനറലായി സേവനമനുഷ്ഠിച്ചു വരവെയാണ് ഈ പുതിയ നിയമനം.

2013 ജൂലൈയില്‍ രൂപതാധ്യക്ഷനായിരുന്ന ബിഷപ്പ് എഡ്വേര്‍ഡ് വിക്ടര്‍ ഹെന്‍റി താക്കൂര്‍ റായ്പൂര്‍ രൂപതാധ്യക്ഷനായി സ്ഥലം മാറിയതിനെത്തുടര്‍ന്ന് ഒഴിവായിരുന്ന അധ്യക്ഷസ്ഥാനത്തേയ്ക്കാണ് റവ. ഫാ. പീറ്റര്‍ സെബാസ്റ്റ്യന്‍ നിയമിതനാകുന്നത്.   








All the contents on this site are copyrighted ©.