2017-07-18 09:09:00

പാപ്പാ ഫ്രാന്‍സിസ് സാമൂഹ്യമാധ്യമ ശൃംഖലയുടെ മുന്‍പന്തിയില്‍


ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം ശൃംഖലകളില്‍ മാത്രം 3 കോടി 50 ലക്ഷത്തിധികം അനുയായികള്‍!

ആധുനികമാധ്യമ ശൃംഖലകളില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ സാന്നിദ്ധ്യം വിലയിരുത്തിയത്   വത്തിക്കാന്‍ മാധ്യമ കാര്യാലയത്തിന്‍റെ ഉപദേഷ്ടാവ്, ഡോ. പോള്‍ പെവരീനിയാണ്. മാധ്യമലോകത്ത് പാപ്പാ ഫ്രാന്‍സിസ് നിറഞ്ഞുനില്ക്കുകയാണെന്ന് ജൂലൈ 17-Ɔ൦ തിയതി തിങ്കളാഴ്ച റോമില്‍ നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

ട്വിറ്റര്‍, ഇന്‍സ്റ്റെഗ്രാം (Twitter, Integram) എന്നീ രണ്ടു സാമൂഹ്യമാധ്യമ ശൃംഖലകളിലൂടെ മാത്രം നാലുകോടിയോളം അനുയായികള്‍ പാപ്പായ്ക്കുണ്ട്. ഇവയ്ക്കു പുറമെ ഏറ്റവും അധികം മാധ്യമ ശ്രദ്ധ പിടിച്ചുപറ്റുന്ന ലോകത്തെ മഹത്തുക്കളില്‍ ഒരാളാണ് പാപ്പാ ഫ്രാന്‍സിസെന്നും ഡോ. പവരീനി സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തി. 2013-ല്‍ @pontifex എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ തുടങ്ങിയ പ്രകാശപൂര്‍ണ്ണമായ പാപ്പാ ഫ്രാന്‍സിസിന്‍റെ സാരോപദേശങ്ങളാണ് ഇന്നിന്‍റെ സാമൂഹീക സമ്പര്‍ക്ക മാധ്യമശൃംഖലയില്‍ ഏറെ നിറഞ്ഞുനില്ക്കുന്നത്. സമകാലീന സംഭവങ്ങളോടുള്ള പാപ്പായുടെ ആത്മീയവും അജപാലനപരവുമായ പ്രതികരണങ്ങളാണ് ഈ സന്ദേശങ്ങള്‍. അവ ജനങ്ങളുടെ അനുദിന ജീവിതപ്രയാണത്തില്‍ ധൈര്യവും പ്രത്യാശയും പകരുന്നു. അഭിമുഖത്തില്‍ പ്രഫസര്‍ പെവരീനി വിശദീകരിച്ചു.

മാനവികതയുടെ സമ്പന്നതയാവണം ഡിജിറ്റല്‍ ലോകം. കാരണം, അത് മനുഷ്യരുടെ നന്മയ്ക്കായി കണ്ണിചേര്‍ക്കപ്പെടുന്നതാണ്!
പാപ്പാ ഫ്രാന്‍സിസിനെ ഉദ്ധരിച്ചുകൊണ്ട് പെവരീനി അഭിമുഖത്തില്‍ പ്രസ്താവിച്ചു.  








All the contents on this site are copyrighted ©.