2017-07-18 09:42:00

ജരൂസലത്തെ സാഹോദര്യത്തിന്‍റെ വേദിയാക്കാം


ഏകദൈവാധിഷ്ഠിതമായ മൂന്നു മതങ്ങളുടെ - യഹൂദ ക്രൈസ്തവ ഇസ്ലാം മതങ്ങളുടെ സംഗമസ്ഥാനം... ജരൂസലേം!

ജരൂസലേം സാഹോദര്യത്തിന്‍റെ വേദിയാക്കാമെന്ന് സ്ഥലത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കൂട്ടായ്മ പ്രസ്താവിച്ചു. ജരൂസലത്തിനുവേണ്ടിയുള്ള നോട്ടര്‍ഡാം പൊന്തിഫിക്കല്‍ ഇന്‍സ്റ്റിട്യൂട്, യൂറോപ്യന്‍ യൂണിവേഴ്സിറ്റി എന്നിവയുടെ മതാന്തര ചര്‍ച്ചാവേദിയാണ് പുണ്യനഗരമായ ജരൂസലത്തെ ഇനിയും സാഹോദര്യത്തിന്‍റെ വേദിയാക്കാമെന്ന് അഭിപ്രായപ്പെട്ടത്. ജൂലൈ 19-Ɔ൦ തിയതി ബുധനാഴ്ച ജരൂസലേമില്‍ സംഗമിക്കാന്‍ പോകുന്ന കൂട്ടായ്മയിലാണ് പുണ്യനഗരത്തെ സാഹോദര്യത്തിന്‍റെ വേദിയാക്കാനുള്ള പ്രായോഗിക തീരുമാനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ പോകുന്നത്.  

ഏകദൈവത്തില്‍ വിശ്വസിക്കുകയും എന്നാല്‍ ഭിന്നിച്ചു നില്ക്കുകയുംചെയ്യുന്ന വിശുദ്ധനാട്ടിലെ മതസമൂഹങ്ങളായ യഹൂദരും ക്രൈസ്തവരും മുസ്ലീങ്ങളും കൈകോര്‍ത്താല്‍ വിശുദ്ധനഗരമായ ജരൂസലേം കേന്ദ്രീകരിച്ച് സമാധാനത്തിന്‍റെയും സാഹോദര്യത്തിന്‍റെ ശൃഖല വിരിയിക്കാമെന്ന്, മതാന്തര സംഗമക്കൂട്ടായ്മയ്ക്കുവേണ്ടി, രാജ്യാന്തര ക്രൈസ്തവ-ഹെബ്രായകൂട്ടായ്മയുടെ പ്രസിഡന്‍റ്, റാബായ് ഡേവിഡ് റോസന്‍ റോമില്‍ ഇറക്കിയ പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.

ഏകദൈവാധിഷ്ഠിതമായ മൂന്നു മതങ്ങളിലെ - യഹൂദ ക്രൈസ്തവ ഇസ്ലാം മതങ്ങളിലെ   യുവജനങ്ങളെ സാഹോദര്യത്തിന്‍റെ കാഴ്ചപ്പാടില്‍ വളരാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സഹായിച്ചുകൊണ്ടും അവര്‍ക്ക് സാഹോദര്യത്തിന്‍റെയും സമാധാനത്തിന്‍റെയും പ്രായോഗികവഴികള്‍ കാട്ടിക്കൊടുത്തുകൊണ്ടും ജരൂസലേം കേന്ദ്രീകരിച്ച് ഒരു സമൂഹത്തില്‍ കൂട്ടായ്മ വളര്‍ത്തിയെടുക്കാനുള്ള പരിശ്രമമാണിത്. ജൂലൈ 17-Ɔ൦ തിയതി തിങ്കളാഴ്ച ഇറക്കിയ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ സംയുക്ത പ്രസ്താവന വ്യക്തമാക്കി.  

 








All the contents on this site are copyrighted ©.