2017-07-07 16:43:00

''പാപികളെത്തേടിവന്ന യേശു നമ്മുടെ ആശ്വാസവും ശരണവും'': പാപ്പാ


2017 ജൂലൈ ഏഴാംതീയതി ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനിലെ തൊഴില്‍മേഖലയിലുമുള്ളവരുമൊരുമിച്ച് അര്‍പ്പിച്ച ദിവ്യബലിമധ്യേ വി. മത്തായിയുടെ സുവിശേഷത്തില്‍ നിന്നുള്ള വായനയെ അടിസ്ഥാനമാക്കി നല്‍കിയ സന്ദേശം

റോമാ സാമ്രാജ്യത്തിന്‍റെ കീഴിലായിരുന്ന യഹൂദജനത്തില്‍ നിന്ന് നികുതി പിരിച്ച് റോമാക്കാര്‍ക്കു നല്‍കുന്ന തൊഴില്‍ ചെയ്തിരുന്ന മത്തായി പാപികളുടെ ഗണത്തില്‍ പെട്ടവനായിരുന്നു എന്നും പി രിച്ച തുകയില്‍ നിന്ന് ഒരു പങ്ക് തങ്ങളുടെ പോക്കറ്റിലേക്കുകൂടി ഇടുമായിരുന്ന ചുങ്കക്കാര്‍ ദേശത്തെ ഒറ്റിക്കൊടുക്കുന്ന പാപികളായി എണ്ണപ്പെട്ടു എന്നും വിശദീകരിച്ചുകൊണ്ടാണ് പാപ്പാ വചന വ്യാഖ്യാനം ആരംഭിച്ചത്. 

പണത്തെ മുറുകെപ്പിടിച്ചിരുന്ന മത്തായി, യേശുവിന്‍റെ വിളിയില്‍ പണം ഉപേക്ഷിച്ചു യേശുവിനെ അനുഗമിച്ചു. യേശുവിനോ ടൊത്തു അവന്‍റെ ഭവനത്തില്‍ ഭക്ഷണത്തിനിരിക്കാന്‍ അനേകം ചുങ്കക്കാ രും പരസ്യപാപികളും എത്തി.  ഇതുകണ്ട് തങ്ങളെത്തന്നെ നീതിമാന്മാരായി കരുതിയിരുന്ന ഫരി സേയര്‍ ശിഷ്യരോടു പറഞ്ഞു.  നിങ്ങളുടെ ഗുരു എന്തുകൊണ്ടാണ് ഇക്കൂട്ടരോടൊത്ത് ഭക്ഷി ക്കുന്നത്.  യേശുവിന്‍റെ മറുപടി ഇതായിരുന്നു, ഞാന്‍ വന്നത് നീതിമാന്മാരെത്തേടിയല്ല, പാപികളെത്തേടിയാണ്.

''ഇതെനിക്ക് ഒരു പാട് ആശ്വാസം തരുന്നു'' എന്നു പറഞ്ഞുകൊണ്ടു പാപ്പാ തുടര്‍ന്നു: '' ഞാന്‍ വിചാരിക്കുന്നത് യേശു എനിക്കുവേണ്ടി വന്നു എന്നാണ്.  നാമെല്ലാവരും പാപികളാണ്;  എല്ലാവരും.  നമുക്കോരോരുത്തര്‍ക്കും നമ്മുടെ ബലഹീനതകളെക്കുറിച്ച് അറിയാം.  നാമാരും പറയുകില്ല, ' ഞാനൊരു പാപിയല്ല' എന്ന്.  അതു നമ്മുടെ പേരാണ്, അത് യ ശുവിനെ നമ്മിലേക്കാകര്‍ഷിക്കുന്നു.  ഇതാണ് നമ്മുടെ ആശ്വാസവും യേശുവിലുള്ള നമ്മുടെ ശരണവും.  അവിടുന്നു നമ്മോടു ക്ഷമിച്ച് നമ്മുടെ ആത്മാവുകളെ സൗഖ്യമാക്കുന്നു.

വി. ജെറോമിന്‍റെ ജീവിതത്തിലെ ഒരു സംഭവം കൂടി പാപ്പാ അനുസ്മരിച്ചു. ഒരിക്കല്‍ ദൈവത്തി നായി തന്നെ മുഴുവന്‍ സമര്‍പ്പിച്ചു പ്രാര്‍ഥിക്കുമ്പോള്‍ കര്‍ത്താവ് അദ്ദേഹത്തോടു പറഞ്ഞു: ’‘ഇനിയും എല്ലാം നീ എനിക്കു നല്‍കിയിട്ടില്ല’’.  വി. ജെറോം പറഞ്ഞു: ‘‘ഉവ്വ്, കര്‍ത്താ വേ, ഞാനത്… ഇത്... എല്ലാം നല്‍കി...  ഇനിയും തരാത്തതായി എന്തെങ്കിലും...?’’  കര്‍ത്താവു പറഞ്ഞു:  ‘‘നിന്‍റെ പാപങ്ങള്‍ കൂടി എനിക്കു തരിക’’.

''ഇന്ന് ഈ ആദ്യവെള്ളിയാഴ്ചയില്‍ യേശുവിന്‍റെ തിരുഹൃദയത്തെ നാം ഓര്‍മിക്കുന്ന ദിനത്തില്‍, കരുണയാര്‍ന്ന ഹൃദയത്തോടെ നമുക്കു മനസ്സിലാക്കിത്തരാന്‍ ആഗ്രഹിക്കുന്ന ഈ മനോഹര കാര്യം നമുക്കോര്‍ക്കാം. നിങ്ങളുടെ ബലഹീനതകള്‍, പാപങ്ങള്‍ എനിക്കു തരിക... അതെ യേശു എല്ലാം ക്ഷമിക്കുന്നു.  ഇതായിരിക്കട്ടെ നമ്മുടെ ആനന്ദം’’ എന്നു പറഞ്ഞുകൊണ്ടാണ് വചനസന്ദേശം പാപ്പാ അവസാനിപ്പിച്ചത്.

ഈ ദിവ്യബലിയില്‍ പങ്കുചേര്‍ന്നവരില്‍ ഒരാളായ സാന്ദ്രോയുടെ പിതാവ് തലേദിവസം മരിച്ച സംഭവം പ്രത്യേകം അനുസ്മരിക്കുകയും പ്രാര്‍ഥിക്കുന്നതിനാവശ്യപ്പെടുകയും ചെയ്തുകൊണ്ടായിരുന്നു പാപ്പാ സന്ദേശം ആരംഭിച്ചത്.  








All the contents on this site are copyrighted ©.