2017-07-04 16:25:00

'ജൂലൈമാസത്തിലെ പ്രാര്‍ഥനാനിയോഗം', പാപ്പായുടെ വീഡിയോ സന്ദേശം


‘ക്രിസ്തീയവിശ്വാസത്തില്‍ നിന്നും അകന്നുപോയിരിക്കുന്ന വ്യക്തികള്‍ക്കുവേണ്ടി’ എന്ന ശീര്‍ഷകത്തോടെ പുറത്തിറങ്ങിയിരിക്കുന്ന വീഡിയോയില്‍ പാപ്പാ ഇങ്ങനെ പറയുന്നു:

നമ്മുടെ ആനന്ദം ക്രിസ്തു ആണെന്നത്, അവിടുത്തെ സ്നേഹം വിശ്വസ്തവും ക്ഷയിക്കാത്തതുമാണെന്നതു നമുക്കു മറക്കാതിരിക്കാം.   ഒരു ക്രിസ്ത്യാനി സങ്കടപ്പെട്ട് ഇരിക്കുന്നുവെങ്കില്‍, ക്രിസ്തുവില്‍ നിന്ന് അയാള്‍ തന്നെത്തന്നെ അകലെയാക്കിയെന്ന് അത് അര്‍ഥമാക്കുന്നു. എങ്കിലും ആ വ്യക്തിയെ  തനിയെ ആകാന്‍ നാം അനുവദിക്കരുത്.  ക്രിസ്തീയമായ പ്രത്യാശ നാം അയാള്‍ക്കു നല്‍കേണ്ടതുണ്ട് -  നമ്മുടെ വാക്കുകള്‍കൊണ്ട്, അതെ, എന്നാല്‍ കൂടുതലായി നമ്മുടെ സാക്ഷ്യത്താല്‍, നമ്മുടെ സ്വാതന്ത്ര്യവും സന്തോഷവും കൊണ്ട്.

വിശ്വാസത്തില്‍ നിന്ന് വഴിതെറ്റിപ്പോയ നമ്മുടെ സഹോദരീസഹോദരന്മാര്‍ക്കുവേണ്ടി നമുക്കു പ്രാര്‍ഥിക്കാം; നമ്മുടെ പ്രാര്‍ഥനയും സുവിശേഷ സാക്ഷ്യവും ക്രിസ്തീയജീവിതത്തിന്‍റെ സൗന്ദര്യം വീണ്ടും കണ്ടെത്താന്‍ ഇടയാക്കട്ടെ.

ഇംഗ്ലീഷ് ഉള്‍പ്പെടെ 8 പ്രമുഖഭാഷകളില്‍ ഈ വീഡിയോ ലഭ്യമാണ്.

ita_The Pope Video_JULY 2017 .docx

English_The Pope Video JULY 2017.docx

French_The Pope Video JULY 2017.docx

german_the Pope Video JULY 2017.docx

portuguese_the Pope Video JULY 2017.docx

Chinese_The Pope Video JULY 2017.docx

Arabic_the Pope Video 07 JULY 2017.docx

Press Release - The Pope Video 07 JULY 2017.docx








All the contents on this site are copyrighted ©.