2017-07-03 12:54:00

അന്നന്നത്തെ അന്നം സകലരുടെയും അവകാശം - പാപ്പാ


ദാരിദ്ര്യത്തിന്‍റെയും പട്ടിണിയുടെയും പിടിയില്‍ നിന്ന് മുക്തരായിരിക്കാന്‍ ഓരോ വ്യക്തിമുള്ള അവകാശം, ആവശ്യത്തിലിരിക്കുന്നവര്‍ക്ക് സമൂര്‍ത്ത സഹായം ഏകുകയെന്നത് മാനവകുടുംബം മുഴുവന്‍റെയും കടമയാണ് എന്ന് നിരന്തരം തിരിച്ചറിയുന്നതിനെ ആശ്രിയിച്ചിരിക്കുന്നുവെന്ന് മാര്‍പ്പാപ്പാ.

ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ കൃഷി സംഘടന (FAO, FOOD AND AGRICULTURAL ORGANIZATION),  റോമില്‍, അതിന്‍റെ ആസ്ഥാനത്ത് തിങ്കളാഴ്ച (03/07/17) ആരംഭിച്ചിച്ച ഷഡ്ദിന നാല്പതാം പൊതുസമ്മേളനത്തിന് നല്കിയ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ഇതു പറഞ്ഞിരിക്കുന്നത്.

വത്തിക്കാന്‍ സംസ്ഥാന കാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍ പാപ്പായുടെ ഈ സന്ദേശം സമ്മേളനത്തില്‍ വായിച്ചു.

തത്വത്തിലുള്ള പുരോഗതിയെയൊ, വികസന ലക്ഷ്യങ്ങളെയൊ അല്ല യഥാര്‍ത്ഥ പട്ടിണി നിര്‍മ്മാര്‍ജ്ജനത്തിനുള്ള സംരഭങ്ങളെ പരിപോഷിപ്പിക്കാന്‍ അന്താരാഷ്ട്രസമൂഹം നടത്തുന്ന യത്നങ്ങളെ പരിശുദ്ധസിംഹാസനം അടുത്തു പിന്‍ചെല്ലുന്നുണ്ടെന്നും ആ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയേകാന്‍ അഭിലഷിക്കുന്നുണ്ടെന്നും പാപ്പാ വെളിപ്പെടുത്തുന്നു.

അന്നന്നത്തെ അന്നം എല്ലാവര്‍ക്കും നല്കുകയെന്ന ലക്ഷ്യം മാത്രം പോരാ, ആഹാരത്തിനുള്ള അവകാശം എല്ലാവര്‍ക്കും ഉണ്ടെന്നും, ആ അവകാശത്തിന്‍റെ ഗുണം അവര്‍ക്കു ലഭിക്കണമെന്നും തിരിച്ചറിയേണ്ടതിന്‍റെ ആവശ്യകത ഉണ്ടെന്നും പാപ്പാ ഓര്‍മ്മിപ്പിക്കുന്നു.  

പട്ടിണി, പോഷണവൈകല്യം എന്നിവയുടെ കാരണങ്ങള്‍ പ്രധാനമായും അനേകരുടെ നിസ്സംഗതയോ ചിലരുടെ സ്വാര്‍ത്ഥതയോ മൂലമുള്ള അല്പവികസനത്തിന്‍റെ സങ്കീര്‍ണ്ണാവസ്ഥ ആണെന്ന് പാപ്പാ പറയുന്നു.

ഭക്ഷ്യകൃഷി സംഘടനയുടെ സമ്മേളനത്തില്‍ എല്ലാവര്‍ഷവും പാപ്പായുടെ സാന്നിധ്യം ഉണ്ടാകാറുള്ളതിനെക്കുറിച്ച് സൂചിപ്പിക്കുന്ന പാപ്പാ ഇത്തവണ തനിക്ക് ഈ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിയാതെവന്നതില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്യുന്നു.

പാപ്പാ ഒക്ടോബര്‍ 16 ന് എഫ് എ ഒ സന്ദര്‍ശിക്കുമെന്ന് കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍ സന്ദേശപാരായണത്തിന്‍റെ അവസാനം അറിയിച്ചു.








All the contents on this site are copyrighted ©.