2017-06-28 20:41:00

ആര്‍ച്ചുബിഷപ്പ് കളത്തിപ്പറമ്പില്‍ വത്തിക്കാനില്‍ പാലിയം സ്വീകരിക്കും


ഇത്തവണത്തെ ഏക ഇന്ത്യക്കാരന്‍ വരാപ്പുഴയുടെ മെത്രാപ്പോലീത്ത...

ജൂണ്‍ 29-Ɔ൦ തിയതി വ്യാഴാഴ്ച പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ മഹോത്സവത്തില്‍ പ്രാദേശിക സമയം രാവിലെ 9.30-ന് വത്തിക്കാനിലെ ബസിലിക്കയില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന ദിവ്യബലിമദ്ധ്യേ ആഗോളസഭയിലെ 36 മെത്രാപ്പോലീത്തമാരാണ് പാപ്പായില്‍നിന്നും പാലിയം സ്ഥാനിക ഉത്തരീയം സ്വീകരിക്കാന്‍ പോകുന്നത്. പാലിയം സ്വീകരിക്കുന്ന ഏകഇന്ത്യക്കാരനാണ് ആര്‍ച്ചുബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍. ഏഷ്യില്‍നിന്നും അഞ്ചുപേര്‍ കൂടിയുണ്ട്. ബാക്കിപേര്‍... ലോകത്തിന്‍റെ നാനാഭാഗത്തുനിന്നുമുള്ള മറ്റ് രാജ്യക്കാരാണ് നവമെത്രാപ്പോലീത്തമാര്‍.

1. പാലിയം നല്കല്‍ ശുശ്രൂഷ    കര്‍ദ്ദിനാല്‍ പ്രോട്ടോ ഡീക്കന്‍ നവമെത്രാപ്പോലീത്തമാരെ പേരുവിളിച്ച് അവരുടെ സാന്നിദ്ധ്യം അറിയിക്കുകയും, റോമിലെ സഭാകൂട്ടായ്മയിലുള്ള ഭാഗഭാഗിത്വത്തിന്‍റെയും പത്രോസിന്‍റെ പാരമാധികാരത്തിലുള്ള പങ്കാളിത്തത്തിന്‍റെയും ഭാഗമായി പാലീയം ഉത്തരീയം നല്‍കണമെന്ന് പാപ്പായോട് അഭ്യര്‍ത്ഥിക്കുകയും ചെയ്യും. മെത്രാപ്പോലീത്തമാര്‍ ഓരോരുത്തരും അവരുടെ വിധേയത്വം ഏറ്റുപറയുന്നു. തുടര്‍ന്ന് പാപ്പാ പാലിയം ആശീര്‍വ്വദിച്ച് ഓരോരുത്തരെയും അണിയിക്കുന്നു. അവസാനം എല്ലാവരെയും അഭിനന്ദിച്ചശേഷം... വിശ്വാസപ്രമാണത്തോടെ മെത്രാപ്പോലീത്താമാര്‍ക്കൊപ്പം പാപ്പാ ദിവ്യബലിതുടരുന്നു.

കുഞ്ഞാടിന്‍റെ രോമംകൊണ്ടു നെയ്തുണ്ടാക്കിയ പാലിയം നല്ലിടയാനായ ക്രിസ്തുവിനോടു സാരൂപ്യപ്പെടേണ്ട മെത്രാപ്പോലീത്തയുടെ ഇടയദൗത്യം സൂചിപ്പിക്കുന്നു. കൈകൊണ്ടു നെയ്തുണ്ടാക്കിയ വെളുത്ത  നാ‌ടയില്‍ 6 ചെറിയ കറുത്ത കുരിശുകളും തുന്നിപ്പിടിപ്പിച്ചിട്ടുള്ള കഴുത്തില്‍ ധരിക്കാനുള്ള സ്ഥാനിക അടയാളമാണ് പാലിയം ഉത്തരീയം.

2.  പാലിയം സ്വീകരിക്കുന്ന മെത്രാപ്പോലീത്തമാര്‍ :

കര്‍ദ്ദിനാള്‍ ജോസഫ് വില്യം ടോബിന്‍ (ദിവ്യരക്ഷകസഭ), അമേരിക്കയിലെ ന്യൂവാര്‍ക്ക് അതിരൂപതാദ്ധ്യക്ഷന്‍.

ആര്‍ച്ചുബിഷപ്പ് ഫ്രാന്‍സിസ് ഒസോരിയ അകോസ്താ, ഡോമിനിക്കന്‍ റിപ്പബ്ലിക്കിലെ സാന്‍ ദൊമീങ്കോ അതിരൂപതാദ്ധ്യക്ഷന്‍.

ആര്‍ച്ചുബിഷപ്പ് ഡൊണാള്‍ഡ് ജോസഫ് ബോളന്‍,   കാനഡയിലെ റെജീന അതിരൂപതയുടെ മെത്രാപ്പോലീത്ത.

ആര്‍ച്ചുബിഷ് ജെത്ബെ എഡ്മണ്ട് ജിതാങ്കര്‍,  ച്യാടിലെ എന്‍ജമീന അതിരൂപതാദ്ധ്യക്ഷന്‍.

ആര്‍ച്ചുബിഷപ്പ് ഫ്രാന്‍ഷ്വാ കലിസ്ത്,  ഫ്രാന്‍സിലെ ക്ലെയര്‍മോണ്ട് അതിരൂപതാദ്ധ്യക്ഷന്‍.

ആര്‍ച്ചുബിഷപ്പ് മാര്‍ടിന്‍ എസ്. ജുമോദ്,  ഫിലിപ്പീന്‍സിലെ ഒസാമിസ് രൂപതാദ്ധ്യക്ഷന്‍.

ആര്‍ച്ചുബിഷപ്പ് ജോസഫ് ഗൊയറേന്‍സ്കി,  പോളണ്ടിലെ വാര്‍മിയയുടെ മെത്രാപ്പോലീത്ത.

ആര്‍ച്ചുബിഷപ്പ് ജൊവാന്നി അക്കോള,  ഇറ്റലിയിലെ മെസ്സീന അതിരൂപതാദ്ധ്യക്ഷന്‍.

ആര്‍ച്ചുബിഷപ്പ് ഫൗസ്റ്റിന്‍ അംമ്പാസാ എജ്യോഡോ സി.ഐ.സി.​എം., കാമറൂണിലെ, ഗറുവാ അതിരൂപതാദ്ധ്യക്ഷന്‍.

ആര്‍ച്ചുബിഷപ്പ് മരിയാനോ ഹൊസ്സെ പാരാ സന്തോവാല്‍,  വെനസ്വേലയിലെ കോറോ അതിരൂപതയുടെ മെത്രാപ്പോലീത്ത.

ആര്‍ച്ചുബിഷപ്പ് ജോസഫ് നഗുവേന്‍ ചി ലീങ്,  വിയറ്റ്നാമിലെ ഹുവേ അതിരൂപതാദ്ധ്യക്ഷന്‍.

ആര്‍ച്ചുബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍,  ഇന്ത്യയില്‍ വരാപ്പുഴാ അതിരൂപതാദ്ധ്യക്ഷന്‍.

ആര്‍ച്ചുബിഷപ്പ് കാര്‍ലോ ഗാര്‍ഫിയസ് മെര്‍ലോസ്,  മെക്സിക്കോയിലെ മൊറേലിയ അതിരൂപതാദ്ധ്യക്ഷന്‍.

ആര്‍ച്ചുബിഷപ്പ് ഫ്രിദോളിലന്‍ അംബോങ്കോ ബെസൂങ്കു, കപ്പൂച്ചിന്‍,  കോംഗോയിലെ മണ്‍ഡാക്കാ ബിക്കോറോയുടെ മെത്രാപ്പോലീത്ത.

ആര്‍ച്ചുബിഷപ്പ് ഒര്‍ളാന്തോ ബ്രാന്തസ്സ്, ബ്രസീലിലെ അപ്പരിസീദാ അതിരൂപതാദ്ധ്യക്ഷന്‍.

ആര്‍ച്ചുബിഷപ്പ് ജോര്‍ജ്ജ് ഫ്രെന്‍ദോ, ഡോമിനിക്കന്‍, അല്‍ബേനിയയിലെ തിരാനാ അതിരൂപതാദ്ധ്യക്ഷന്‍.

ആര്‍ച്ചുബിഷപ്പ് വില്‍ഫ്രെഡ് പീനോ എസ്തീവെസ്,  ക്യൂബിയിലെ കമാഗ്വേയുടെ മെത്രാപ്പോലീത്ത.

ആര്‍ച്ചുബിഷപ്പ് മറേക്ക് യെദ്രാസ്വേസ്കി,  പോളണ്ടിലെ ക്രാക്കോ അതിരൂപതാദ്ധ്യക്ഷന്‍.

ആര്‍ച്ചുബിഷപ്പ് മൈക്കിള്‍ ദിദീ ആഡ്ഗും മഞ്ഞോറിയ, സുഡാനിലെ കര്‍ത്തൂവും അതിരൂപതയുടെ മെത്രാപ്പോലീത്ത.

ആര്‍ച്ചുബിഷപ്പ് ഷോണ്‍ പിയെര്‍ കൊടാന്‍ഷ്യോ, എസ്.എസ്.സി.സി., പോളിനേഷ്യയിലെ പപീത്തെ അതിരൂപതാദ്ധ്യക്ഷന്‍.

ആര്‍ച്ചുബിഷപ്പ് പോള്‍ ദെസ്ഫാര്‍ജസ്, എസ്.ജെ., അള്‍ജീരിയായിലെ ആള്‍ജര്‍ അതിരൂപതാദ്ധ്യക്ഷന്‍.

ആര്‍ച്ചുബിഷപ്പ് ജൂലിയോ ഏന്തി അകാമൈന്‍ എസ്.എ.സി.,  ബ്രസീലിലെ സൊറോക്കാബാ അതിരൂപതാദ്ധ്യക്ഷന്‍.

ആര്‍ച്ചുബിഷപ്പ് ജൊ ഹൊസ്സെ ഡിക്കോസ്താ, ഓ.കാം.,  ബ്രസീലിലെ അറക്കായൂ അതിരൂപതയുടെ മെത്രാപ്പോലീത്ത.

ആര്‍ച്ചുബിഷപ്പ് ഗല്‍ബര്‍ട് എ. ഗാര്‍സീറ,  ഫിലിപ്പീന്‍സിലെ ലിപാ അതിരൂപതാദ്ധ്യക്ഷന്‍.

ആര്‍ച്ചുബിഷപ്പ് മോസസ് കോസ്താ, സി.എസ്.സി.,  ബാംഗ്ലാദേശിലെ ചിറ്റഗോംഗ് അതിരൂപതാദ്ധ്യക്ഷന്‍.

ആര്‍ച്ചുബിഷപ്പ് സൈമണ്‍ പോ ഹൂണ്‍ സെങ്,  മലേഷ്യയിലെ കചിങ് അതിരൂപതാദ്ധ്യക്ഷന്‍.

ആര്‍ച്ചുബിഷപ്പ് മനുവേല്‍ ഡെല്‍സണ്‍ പെദ്രെയിരാ ദാ ക്രൂസ്, കപ്പൂചിന്‍,  ബ്രസീലിലെ, പരൈബാ അതിരൂപതാദ്ധ്യക്ഷന്‍.

ആര്‍ച്ചുബിഷപ്പ് റോബെര്‍ത്തൂസ് റൂബിയാടോംകോ,  ഇന്തൊനേഷ്യയിലെ സെമറാങ് അതിരൂപതയുടെ മെത്രാപ്പോലീത്ത.

ആര്‍ച്ചുബിഷപ്പ് ഇനാസിയോ സൗറേ, ഐ.​​എം.സി., മൊസാമ്പിക്കിലെ നംപൂലായുടെ മെത്രാപ്പോലീത്ത.

ആര്‍ച്ചുബിഷപ്പ് തദേവൂസ് വോജഡാ, എസ്.എ.സി., പോളണ്ടിലെ ബാലിസ്റ്റിക്ക് അതിരൂപതാദ്ധ്യക്ഷന്‍.

ആര്‍ച്ചുബിഷപ്പ് ആന്‍റെണി മുഹേരിയ,  കേന്യായിലെ നയേരിയുടെ മെത്രാപ്പോലീത്ത.

ആര്‍ച്ചുബിഷപ്പ് ഇഗ്നാസിയോ ഫ്രാന്‍സിസ് ദുകാസെ മെദീന,  ചിലെയിലെ അന്തോഫഗാസ്തായിലെ മെത്രാപ്പോലീത്ത.

ആര്‍ച്ചുബിഷപ്പ് ചാള്‍സ് സി. തോംസണ്‍, അമേരിക്കയിലെ ഇന്ത്യാനോപോളിസിന്‍റെ മെത്രാപ്പോലീത്ത.

ആര്‍ച്ചുബിഷപ്പ് ജെറെമിയാ സ്റ്റെയിന്‍മെസ്, ബ്രസീലിലെ ലൊന്ത്രീനായുടെ മെത്രാപ്പോലീത്ത.

ആര്‍ച്ചുബിഷപ്പ് ഹോര്‍ഹെ എഡ്വേര്‍ഡ് ലൊസാനോ, അര്‍ജന്‍റീനയിലെ കുയോ ദി സാന്‍ ജുവാന്‍ അതിരൂപതയുടെ മെത്രാപ്പോലീത്ത. 








All the contents on this site are copyrighted ©.