2017-06-28 19:45:00

പാപ്പാ ഫ്രാന്‍സിസ് സഭയിലെ നവകര്‍ദ്ദിനാളന്മാരെ വാഴിച്ചു


വത്തിക്കാനില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ അദ്ധ്യക്ഷതയില്‍നടന്ന പരിപാടിയുടെ‍ വിവരണം..

ജൂണ്‍ 28-Ɔ൦ തിയതി ബുധനാഴ്ച പ്രാദേശികസമയം വൈകുന്നേരം 4-മണിക്ക് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കര്‍ദ്ദിനാളന്മാരുടെ സാധാരണ പൊതുസമ്മേളനത്തില്‍, Consistory-യില്‍വച്ചായിരുന്നു 5 നവകര്‍ദ്ദിനാളന്മാരെ വാഴിച്ചത്.  പ്രാരംഭഗാനം, പ്രദക്ഷിണം, അഭിവാദ്യം, ആമുഖപ്രാര്‍ത്ഥന എന്നിവയോടെ സമ്മേളനം ആരംഭിച്ചു. പാപ്പാ ഫ്രാന്‍സിസ് അദ്ധ്യക്ഷതവഹിച്ച കണ്സിസ്റ്ററി, വചനപാരായണത്തോടെ മുന്നോട്ടു നീങ്ങി.  തുടര്‍ന്ന് നവകര്‍ദ്ദിനാളന്മാരെ അഭിസംബോധചെയ്തുകൊണ്ട് പാപ്പാ പ്രഭാഷണം നടത്തി: 

1. പ്രഭാഷണത്തിലെ പ്രസക്തഭാഗം     കര്‍ദ്ദിനാളന്മാര്‍ രാജകുമാരന്മാരാകാന്‍ വിളിക്കപ്പെട്ടവരല്ല.  ദൈവരാജ്യത്തില്‍ ക്രിസ്തുവിന്‍റെ  ഇടതും വലതും  സ്ഥാനങ്ങല്‍ പിടിച്ചുപറ്റാനുള്ള വരുമല്ല.  ക്രിസ്തു വിളിക്കുന്നത് ശുശ്രൂഷിക്കാനാണ്, അവിടത്തെപ്പോലെയും, അവിടുത്തോടുകൂടെയും മനുഷ്യരെ ശുശ്രൂഷിക്കാന്‍. ദൈവപിതാവിനെയും അവിടുത്തെ എളിയ മക്കളെയും ശുശ്രൂഷിക്കാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നു.  ലോകത്തിന്‍റെ പാപങ്ങളെയും മനുഷ്യകുലത്തിന്മേലുള്ള അവയുടെ പ്രത്യാഘാതങ്ങളെയും ക്രിസ്തു അഭിമുഖീകരിച്ചപോലെ അവയെ അഭിമുഖീകരിക്കാന്‍ ഇന്ന് നാമും വിളിക്കപ്പെട്ടിരിക്കുന്നു. യേശുവിനെ അനുഗമിക്കാം. അവിടുത്തെപ്പോലെ കുരിശിലും ഉത്ഥാനത്തിലും ദൃഷ്ടിപതിച്ച് നമുക്കും ജനങ്ങള്‍ക്കുമുന്നേ നടക്കാം, ജനങ്ങളെ എളിമയോടെ നയിക്കാം. പാപ്പാ നവകര്‍ദ്ദിനാളന്മാരെ ഉദ്ബോധിപ്പിച്ചു.

2. കര്‍ദ്ദിനാളന്മാരുടെ വാഴിക്കല്‍ ശുശ്രൂഷ      നവകര്‍ദ്ദിനാളന്മാര്‍ ഓരോരുത്തരും പാപ്പായുടെ മുന്നില്‍ മുട്ടുകുത്തി പത്രോസിന്‍റെ പരമാധികാരത്തോടുള്ള വിശ്വസ്തതയും അനുസരണയും ഏറ്റുപറയുകയുണ്ടായി. അതിനുശേഷമായിരുന്നു വാഴിക്കല്‍... പാപ്പാ ഓരോരുത്തരെയും ചുവന്ന സ്ഥാനത്തൊപ്പിയും കൈയ്യില്‍ മോതിരവും അണിയിച്ചു. പത്രോസിന്‍റെ പിന്‍ഗാമിയായ പാപ്പായുടെ പരമാധികാരത്തിലും സഭയുടെ ആസ്ഥാനമായ റോമാരൂപതയിലുള്ള പങ്കുചേരലും സൂചിപ്പിക്കുന്ന റോമിലെ സ്ഥാനിക ഭദ്രാസനദേവാലയങ്ങളിലേയ്ക്കുള്ള നിയമനവും നവകര്‍ദ്ദിനാളന്മാരെ ചുരുളില്‍ ഓരോരുത്തരെയും പാപ്പാ ഏല്പിക്കുകയുണ്ടായി.  സമാധാനാശംസയോടെ വാഴിക്കല്‍ തീര്‍ന്നപ്പോള്‍, എല്ലാവരും ചേര്‍ന്ന് കര്‍തൃപ്രാര്‍ത്ഥനചൊല്ലി. പാപ്പായുടെ അപ്പോസ്തോലിക ആശീര്‍വ്വാദത്തോടെ കണ്‍സിസ്ട്രി സമാപിച്ചു. തുടര്‍ന്ന്  എല്ലാവരും ചേര്‍ന്ന്... സ്വസ്തീ രജ്ഞീ.. Salve Regina  മരിയഗീതം ആലപിച്ചു.

3. സഭയിലെ അഞ്ചു നവകര്‍ദ്ദിനാളന്മാര്‍   സഭയുടെ ആഗോളസ്വാഭാവം തെളിയിക്കുമാറ് ലോകത്തിന്‍റെ വിവിധ ഭൂഖണ്ഡങ്ങളില്‍ നിന്നുള്ളവരാണ് നവകര്‍ദ്ദിനാളന്മാര്‍:

a. പശ്ചിമാഫ്രിക്കന്‍ രാജ്യമായ മാലിയില്‍ ബമാക്കോയുടെ മെത്രാപ്പോലീത്ത. ആര്‍ച്ചുബിഷപ്പ് ഷൂണ്‍ സേര്‍ബൂ .
b. സ്പിയിനിലെ ബാര്‍സിലോണാ അതിരൂപതാദ്ധ്യക്ഷന്‍. ആര്‍ച്ചുബിഷപ്പ് ഹുവാന്‍ ഹൊസ്സെ ഒമേലിയ ഒമേലിയ. 
c. സ്വീഡനിലെ സ്റ്റോക്ഹോം രൂപതാദ്ധ്യന്‍,  ബിഷപ്പ് ആന്‍ഡേഴ്സ് അര്‍ബറേലിയസ് ഓ.സി.ഡി.. 
d. തെക്കു-കിഴക്കന്‍ ഏഷ്യന്‍ രാജ്യമായ ലാവോയിലെ പാക്സേ-വികാരിയാത്തിന്‍റെ,  അപ്പസ്തോലിക വികാര്‍, മോണ്‍സീഞ്ഞോര്‍ ലൂയിസ് മരീ-ലീങ് മങ്കനേക്കൂണ്‍ .
e. എല്‍ സാല്‍വദോറില്‍ സാന്‍ സാല്‍വദോര്‍ രൂപതയുടെ സഹായമെത്രാന്‍. ബിഷപ്പ് ഗ്രേഗൊരു റോസെ ഷാവിസ്  
എന്നിവരാണ് പാപ്പാ ഫ്രാന്‍സിസ് ബുധനാഴ്ച വൈകുന്നേരെ വത്തിക്കാനില്‍ വാഴിക്കുന്ന 5 നവകര്‍ദ്ദിനാളന്മാര്‍.

സഭയിലെ കര്‍ദ്ദിനാളന്മാരുടെ എണ്ണം ഈ കണ്‍സിസ്റ്ററിയോടെ 225-ആയി ഉയരുകയാണ്. അതില്‍ 121 പേര്‍  80-വയസ്സിനു താഴെ വോട്ടവകാശമുളളവരും, ബാക്കി 104-പേര്‍ 80 വയസ്സിനു മുകളില്‍ വോട്ടവകാശം ഇല്ലാത്തവരുമാണ്.

 

 
All the contents on this site are copyrighted ©.