2017-06-23 13:08:00

മനുഷ്യന്‍റെ സാര്‍വ്വത്രികാവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം


മനുഷ്യന്‍റെ സാര്‍വ്വത്രികവും അന്യാധീനപ്പെടുത്താനാവത്തതുമായ അവകാശങ്ങള്‍ പരിപോഷിപ്പിക്കാനുള്ള ശ്രമങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍, ഐക്യരാഷ്ട്രസഭയില്‍ പരിശുദ്ധസിംഹനത്തിന്‍റെ സ്ഥിരം നിരീക്ഷകനായ, ആര്‍ച്ചുബിഷപ്പ് ബെര്‍ണര്‍ദീത്തൊ ഔത്സ അമേരിക്കന്‍ നാടുകളുടെ സംഘടനയെ ആഹ്വാനം ചെയ്യുന്നു.

മെക്സിക്കൊയിലെ കാന്‍ഗൂണില്‍ ഇക്കഴിഞ്ഞ 19-21 വരെ (19-21/06/17) അമേരിക്കന്‍ നാടുകളുടെ സംഘടന ചേര്‍ന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാര്‍പ്പിടം, തൊഴില്‍, ഉചിതമായ വേതനം, ആഹാരം, ശുദ്ധജലം, സ്വാതന്ത്ര്യം, ആത്മീയവിഭവങ്ങള്‍ എന്നിവയ്ക്ക് ജീവനുള്ള അവകാശത്തില്‍ തനതായ സ്ഥാനം ഉണ്ടെന്നും അവയുടെ അഭാവത്തില്‍ മാനവാസ്തിത്വം സാധ്യമല്ലെന്നും     ആര്‍ച്ചുബിഷപ്പ് ഔത്സ വ്യക്തമാക്കി.

എല്ലാ വ്യക്തികള്‍ക്കും തുല്യ ഔന്നത്യവും മൂല്യവുമാണുള്ളതെന്നും മനുഷ്യജീവന്‍ അതന്‍റെ എല്ലാഘട്ടത്തിലും സംരക്ഷിക്കപ്പെടണമെന്നുമുള്ള സഭയുടെ പ്രബോധനം അദ്ദേഹം ആവര്‍ത്തിച്ചു.

 

 








All the contents on this site are copyrighted ©.