2017-06-16 12:33:00

നാം നമ്മുടെ ബലഹീനത മറച്ചു വയ്ക്കുന്നത് കാപട്യം-പാപ്പാ


ദുര്‍ബലരായ നമ്മെ രക്ഷിക്കുന്നതും സുഖപ്പെടുത്തുന്നതും ദൈവത്തിന്‍റെ ശക്തിയാണെന്ന് മാര്‍പ്പാപ്പാ.

വത്തിക്കാനില്‍ താന്‍ വസിക്കുന്ന, വിശുദ്ധ മാര്‍ത്തയുടെ നാമത്തിലുള്ള “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലെ കപ്പേളയില്‍ വെള്ളിയാഴ്‍ച(16/06/17) അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ വായിക്കപ്പെട്ട വിശുദ്ധ ഗ്രന്ഥഭാഗങ്ങള്‍, വിശിഷ്യ, പൗലോസപ്പസ്തോലന്‍ കോറിന്തോസുകാര്‍ക്കെഴുതിയ രണ്ടാം ലേഖനം നാലാം അദ്ധ്യായം 7 മുതല്‍ 15 വരെയുള്ള വാക്യങ്ങള്‍ വിശകലനം ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

ദൈവം മണ്‍പാത്രങ്ങളിലാണ് നമുക്ക് നിധി നല്കിയിരിക്കന്നതെന്ന് അപ്പസ്തോലന്‍ വ്യക്തമാക്കുന്നത് അനുസ്മരിക്കുന്ന പാപ്പാ ഈ മണ്‍പാത്രം മനുഷ്യന്‍റെ  ബലഹീനതയെയും ദൈവത്തിന്‍റെ പരമശക്തിയെയും ദ്യോതിപ്പിക്കന്നുവെന്നു വിശദീകരിക്കുന്നു.

 എന്നാല്‍ നമുക്കു നിധി നല്കപ്പെട്ടിരിക്കുന്നത് മണ്‍പാത്രത്തിലാണെന്ന് വിശ്വസിക്കാതിരിക്കുകയും അതു മറച്ചുവയ്ക്കുകയും ചെയ്യുന്ന പ്രലോഭനം എന്നുമുണ്ടെന്നും അത് നാം നമ്മോടുതന്നെ കാട്ടുന്ന കാപട്യം ആണെന്നും പാപ്പാ പറഞ്ഞു.

നാം ബലഹീനരും പാപികളുമാണെന്ന അവബോധം പുലര്‍ത്തുകയും ദൈവത്തിന്‍റെ ശക്തിക്കുമാത്രമെ നമ്മെ രക്ഷിക്കാനും സൗഖ്യമാക്കാനും കഴിയുകയുള്ളു എന്നു വിശ്വസിക്കുകയും ചെയ്യേണ്ടതിന്‍റെ ആവശ്യകത പാപ്പാ ചൂണ്ടിക്കാട്ടി.

 








All the contents on this site are copyrighted ©.