2017-06-16 12:41:00

അഴിമതി വ്യക്തിയെയും സമൂഹത്തെയും നിഹനിക്കുന്നു-പാപ്പാ


അഴിമതി, മരണസംസ്കാരത്തിന് ജീവരസം പ്രദാനംചെയ്യുന്ന മരണ പ്രക്രിയയാണെന്ന് മാര്‍പ്പാപ്പാ.

റോമന്‍ കൂരിയായിലെ വിവിധവിഭാഗങ്ങളില്‍ ഒന്നായ സമഗ്രമാനവവികസനത്തിനായുള്ള വിഭാഗത്തിന്‍റെ ചുമതലവഹിക്കുന്ന കര്‍ദ്ദിനാള്‍ പീറ്റര്‍ കൊദ്വൊ അപ്പിയ ടര്‍ക്സണ്ണിന്‍റെ അഭിമുഖം ഉള്ളടക്കമായുള്ള “അഴിമതി” എന്ന ശീര്‍ഷകത്തിലുള്ള ഗ്രന്ഥത്തിന്‍റെ അവതാരികയിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ പ്രസ്താവനയുള്ളത്.

അഴിമതി ഒരു തരം ദൈവദൂഷണമാണെന്നും അത് മാഫിയസംഘങ്ങളുടെ സാധാരണ ശൈലിയാണെന്നും പാപ്പാ പറയുന്നു.

അഴിമതി എന്ന പദം നമ്മെ ഓര്‍മ്മിപ്പിക്കുന്നത്  തകര്‍ന്ന ഹൃദയത്തെ, കല്മഷഹൃദയത്തെയാണെന്നും അഴുകിയ ശരീരം പോലെയാണ് അതെന്നും പ്രസ്താവിക്കുന്ന പാപ്പാ അത് വ്യക്തികളുടെ സഹജീവനത്തെ തകര്‍ക്കുകയും കുറ്റകൃത്യങ്ങള്‍ ഊട്ടിവളര്‍ത്തുകയും അഴിമതിയുടെ വക്താക്കളുടെതന്നെ നാശഹേതുവാകുകയും ചെയ്യുന്നുവെന്ന് വിശദീകരിക്കുന്നു.

മനുഷ്യവ്യക്തിയെയും സമൂഹത്തെയും കാര്‍ന്നു തിന്നുന്ന അര്‍ബുദമാണ് അഴിമതിയെന്നും ഒരുവന്‍ സത്യസന്ധനാണെങ്കില്‍ അവന്‍ മനുഷ്യജിവിതത്തിന്‍റെ   സവിശേഷതായ മൂന്നു ബന്ധങ്ങള്‍ അതായത് ദൈവവും സഹജീവികളും പ്രകൃതിയുമായുള്ള ബന്ധങ്ങള്‍  പൊതുനന്മോന്മുഖമായി ജീവിക്കുമെന്നും എന്നാല്‍  അപഭ്രംശം സംഭവിച്ചവന്‍, അഴിമതിയില്‍ അല്ലെങ്കില്‍ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ വീണുപോയവന്‍ ഈ ബന്ധങ്ങള്‍ അഴിച്ചു കളയുന്ന അവസ്ഥയിലേക്കു നീങ്ങുന്നുവെന്നും പാപ്പാ പറയുന്നു.

 

 








All the contents on this site are copyrighted ©.