2017-06-14 18:30:00

അല്പം ‘അതിക്രമത്തോടെ’യുള്ള മാറ്റങ്ങള്‍ സുവിശേഷദൗത്യത്തിന്‍റെ കാര്യക്ഷമതയ്ക്ക്...!


വത്തിക്കാന്‍ മാധ്യമകാര്യാലയത്തിന്‍റെ പ്രീഫെക്ട്, മോണ്‍സീഞ്ഞോര്‍ ഡാരിയോ വിഗനോയുടെ പ്രഭാഷണത്തില്‍നിന്ന്...

ഡിജിറ്റല്‍ ലോകത്തിന്‍റെ മാധ്യമസംസ്ക്കാരത്തില്‍ സുവിശേഷസന്ദേശം ജനങ്ങളില്‍  എത്തിക്കത്തവിധത്തില്‍ിക്കാന്‍ മാധ്യമകാര്യാലയത്തിന്‍റെ പ്രീഫെക്ട്, മോണ്‍സീഞ്ഞോര്‍ ഡാരിയോ വിഗനോയുടെ പ്രഭാഷണത്തില്‍നിന്ന്... കണ്ണിചേര്‍ക്കാനാണ് സഭ പരിശ്രമിക്കുന്നതെന്ന് വത്തിക്കാന്‍ മാധ്യമ കാര്യാലയത്തിന്‍റെ പ്രീഫെക്ട്, മോണ്‍. ഡാരിയൊ വിഗനോ പ്രസ്താവിച്ചു. ജൂണ്‍ 14-Ɔ൦ തിയതി ബുധനാഴ്ച മിലാനിലെ (Sacra Cuore)  തിരുഹൃദയത്തിന്‍റെ നാമത്തിലുള്ള യൂണിവേഴ്സിറ്റിയില്‍ നടത്തിയ “സഭയും ആശയവിനിമയവും” എന്ന പ്രബന്ധാവതരണത്തിലാണ് മോണ്‍. വിഗനോ ഇങ്ങനെ പ്രസ്താവിച്ചത്.

രണ്ടാവത്തിക്കാന്‍ സൂനഹദോസിന്‍റെ Inter Mirifica  (സാമൂഹികമാധ്യമങ്ങള്‍), ആശയവിനിമയത്തെ സംബന്ധിക്കുന്ന സഭയുടെ പ്രഥമ പ്രബോധനം മുതല്‍ 50 വര്‍ഷക്കാലം കടന്ന് പാപ്പാ ഫ്രാന്‍സിസുവരെ എത്തിയ മാധ്യമവളര്‍ച്ചയും വികസനവും ഒരു ഓട്ടപ്രദക്ഷിണത്തില്‍ എന്നപോലെ പ്രബന്ധത്തിലൂടെ മോണ്‍. വിഗനോ അവതരിപ്പിച്ചു.

ഐക്യത്തോടും ഐക്യദാര്‍ഢ്യത്തോടുംകൂടെ സഭയുടെ പ്രബോധനങ്ങള്‍ ലോകമെമ്പാടും എത്തിക്കാനുള്ള മാധ്യമ പ്രേഷിതദൗത്യം ശ്രമകരമായ വെല്ലുവിളിയാണ്. ഡിജിറ്റല്‍ സാങ്കേതികതയുടെ ആനുകാലിക ലോകത്ത് സഭയുടെ മാധ്യമ സംവിധാനങ്ങളും ഡിജിറ്റല്‍ ലോകത്തിന്‍റെ രീതികള്‍ക്കൊത്ത് ചുവടു മാറ്റിച്ചവിട്ടേണ്ടത് ആവശ്യമാണ്. അത് ബുദ്ധിപരമായി, എന്നാല്‍ സൗമ്യമായും സമചിത്തതയോടെയും, അല്പം അതിക്രമത്തോടുകൂടെയും ചെയ്തുകൊണ്ട്, നവീകരണത്തിനും മാറ്റത്തിനും തയ്യാറാകുകയാണ് ഇന്നിന്‍റെ ആവശ്യം. പാപ്പാ ഫ്രാന്‍സിസിനെ ഉദ്ധരിച്ചുകൊണ്ട് മോണ്‍. വിഗനോ വ്യക്തമാക്കി.

ലോകത്തിന്‍റെ അതിര്‍ത്തികളിലേയ്ക്ക്, പ്രത്യേകിച്ച് പാവങ്ങളിലേയ്ക്കും പാര്‍ശവത്ക്കരിക്കപ്പെട്ടവരിലേയ്ക്കും ക്രിസ്തുവിന്‍റെ കാരുണ്യവും സ്നേഹവും സകല വിധമായ ആധുനിക സംവേദനരീതികളിലൂടെ എത്തിക്കുകയും അനുഭവവേദ്യമാക്കുകയും ചെയ്യുന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ സംവേദന രീതിക്കൊത്ത് വത്തിക്കാന്‍ മാധ്യമങ്ങള്‍ ഉയരേണ്ടത് സഭയുടെ ആശയവിനിമയ സംവിധാനങ്ങളുടെ കാലികമായ ആവശ്യമാണ്.

ഇതിനായി വത്തിക്കാന്‍റെ എല്ലാമാധ്യമ വിഭാഗങ്ങളും ഒരു കുടക്കിഴില്‍നിന്നു പ്രവര്‍ത്തിക്കേണ്ടതാണ്. വൈവിധ്യങ്ങളുള്ള മാധ്യമസാങ്കേതികതയിലൂടെയാണെങ്കിലും ദൗത്യത്തിലുള്ള ഏകതാനത മാനിച്ച് പരസ്പരം കൈകോര്‍ക്കേണ്ടത് കാര്യക്ഷമതയ്ക്കും സമ്പത്തിക ക്രമീകരണത്തിനും ആവശ്യമാണെന്ന് മോണ്‍. വിഗനോ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളുടെയും, അദ്ധ്യാപകരുടെയും, മാധ്യമപ്രവര്‍ത്തകരുടെയും വേനല്‍ അവധിക്കാല സംഗമത്തെ ഉദ്ബോധിപ്പിച്ചു. 








All the contents on this site are copyrighted ©.