2017-06-10 14:28:00

നിലത്തുവീണഴിയുന്ന ഗോതമ്പുമണി നല്കുന്ന പാഠം


“ഒരു ജീവന്‍റെ അതിജീവനത്തിന് മറ്റൊരുജീവന്‍റെ ഉദാരത അനിവാര്യം” എന്ന് മാര്‍പ്പാപ്പാ

തന്‍റെ വിവിധഭാഷാക്കാരായ 3 കോടി 30 ലക്ഷത്തിലേറെവരുന്ന ട്വിറ്റര്‍ അനുയായികള്‍ക്കായി ഫ്രാന്‍സീസ് പാപ്പാ ശനിയാഴ്ച (10/06/17) കുറിച്ച സന്ദേശമാണിത്.

ഫാത്തിമാനാഥയുടെ ദര്‍ശനം ലഭിച്ച മൂന്നു ഇടയക്കുട്ടികളില്‍ ഫ്രാന്‍സിസ്ക്കൊ മാര്‍ത്തൊ, ജസീന്ത മാര്‍ത്തൊ സഹോദരങ്ങളെ ഫാത്തിമാനാഥയുടെ തീര്‍ത്ഥാടനകേന്ദ്രത്തിന്‍റെ അങ്കണത്തില്‍ വച്ച് ഇക്കൊല്ലം മെയ് 13 ന് വിശുദ്ധരായി പ്രഖ്യാപിച്ച തിരുക്കര്‍മ്മവേളയില്‍ നടത്തിയ സുവിശേഷ പ്രഭാഷണത്തില്‍ ഫ്രാന്‍സീസ് പാപ്പാ ദൈവം നമ്മെ അപരന്‍റെ പ്രത്യാശയായിട്ടാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും ഓരോ വ്യക്തിയ്ക്കും അവന്‍റെ അവസ്ഥ എന്തായിരിക്കുന്നുവോ ആ അവസ്ഥയില്‍ സാക്ഷാത്ക്കരിക്കാവുന്ന പ്രത്യാശയാണിതിന്നും യോഹന്നാന്‍റെ സുവിശേഷം പന്ത്രണ്ടാം അദ്ധ്യായത്തിലെ ഇരുപത്തിനാലാമത്തെതായ വാക്കുകള്‍, അതായത്, “ഗോതമ്പുമണി നിലത്തുവീണു അഴുയുന്നില്ലെങ്കില്‍ അത് അതേപടിയിരിക്കും. അഴിയുന്നെങ്കിലോ അതു വളരെ ഫലം പുറപ്പെടുവിക്കും” ഉദ്ധരിച്ചുകൊണ്ടു വിശദീകരിക്കവെ പറഞ്ഞ വാക്കുകളാണിവ.

പാപ്പായുടെ ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

 








All the contents on this site are copyrighted ©.