2017-06-08 09:04:00

പരിസ്ഥിതിയെ മാനിക്കുന്നതാവണം വികസനവും സുസ്ഥിതിയും


വത്തിക്കാന്‍റെ പ്രതിനിധി യുഎന്നില്‍... മാനവസുസ്ഥിതിക്കായുള്ള വത്തിക്കാന്‍ സംഘത്തലവന്‍, കര്‍ദ്ദിനാള്‍ പീറ്റര്‍ ടേര്‍ക്സണ്‍

ജൂണ്‍ 6-Ɔ൦ തിയതി ചൊവ്വാഴ്ച ഐക്യരാഷ്ട്ര സംഘടനയുടെ ന്യൂയോര്‍ക്ക് ആസ്ഥാനത്ത് സംഗമിച്ച സമുദ്രം, കടല്‍ എന്നിവയുടെ ഉപായസാദ്ധ്യതകളുടെ സുസ്ഥിതിയെ സംബന്ധിച്ച സമ്മേളനത്തിലാണ് കര്‍ദ്ദിനാള്‍ ടേര്‍ക്സണ്‍ ഇങ്ങനെ അഭിപ്രായപ്രകടനം നടത്തിയത്.

സമുദ്രത്തിലും കടലിലും മനുഷ്യര്‍ ചെയ്യുന്ന തൊഴില്‍പരമായ പ്രവര്‍ത്തനങ്ങള്‍ പൂര്‍വ്വോപരി വര്‍ദ്ധിച്ചുവരികയാണ്. കപ്പല്‍ ഗതാഗതം വര്‍ദ്ധിച്ച് പുതിയ ജലപാതകള്‍ തുറക്കപ്പെടും. അതുപോലെ മത്സ്യബന്ധനം, എണ്ണയുടെയും പ്രകൃതിവാതകങ്ങളുടെയും ഖനനം മുതലായ സമുദ്രോല്പന്നങ്ങളുടെ വ്യവസായങ്ങള്‍ കൂടുതലായുണ്ടാകും. അതിനാല്‍ കടല്‍-സമുദ്രതല ഉപായസാദ്ധ്യതകള്‍ നശിപ്പിക്കപ്പെടാത്ത വിധത്തില്‍ രാജ്യാന്തര നിയമങ്ങള്‍ നടപ്പിലാക്കണമെന്ന് വത്തിക്കാന്‍റെ പ്രതിനിധി സമ്മേളനത്തോട് അഭ്യര്‍ത്ഥിച്ചു.

ജലവും ജലസ്രോതസ്സുക്കളും സംരക്ഷിക്കപ്പെടുന്ന രീതിയില്‍ അവ ഉപയോഗിക്കണം. എല്ലാവര്‍ക്കും കുടിവെള്ളം വാങ്ങി ഉപയോഗിക്കാനാവില്ല. ലോകത്തെ ബഹുഭൂരിപക്ഷം വരുന്ന പാവങ്ങളുടെ  കുടിജലം ഇനിയും പ്രകൃതി സ്രോതസ്സുക്കളാണ്, കുപ്പി-വെള്ളമല്ലെന്ന് കര്‍ദ്ദിനാള്‍ ടേര്‍ക്സണ്‍ വ്യക്തമാക്കി. അതിനാല്‍ സമൂഹിക സാമ്പത്തിക പുരോഗതിക്കായുള്ള കടല്‍-സമുദ്രം-നദി എന്നവയുടെ സമ്പത്തുക്കള്‍ കേന്ദ്രീകരിച്ചുള്ള എല്ലാപദ്ധതികളും മനുഷ്യരുടെ നന്മയും സുസ്ഥിതിയും മാനിച്ചുകൊണ്ടുള്ളതാകണം.

സമുദ്ര സമ്പത്തുക്കളുടെ വിനാശകരമായ ഉപയോഗം നിയമങ്ങളുടെ സത്യസന്ധമായ നടത്തിപ്പിലൂടെ ദേശീയ പ്രാദേശിക തലങ്ങളില്‍ നിയന്ത്രിച്ചുകൊണ്ട് മനുഷ്യകേന്ദ്രീകൃതമായ സാമ്പത്തിക സാമൂഹ്യ പുരോഗതിക്കുള്ള സംവിധാനങ്ങളാണ് നടപ്പിലാക്കേണ്ടതെന്ന് കര്‍ദ്ദിനാള്‍ ടേര്‍ക്സണ്‍ അഭ്യര്‍ത്ഥിച്ചു.

പരിസ്ഥിതി സംബന്ധിയായ തന്‍റെ ചാക്രികലേഖനം “അങ്ങേയ്ക്കു സ്തുതി!” Laudato Si’-യില്‍  പാപ്പാ ഫ്രാന്‍സിസ് സൂചിപ്പിക്കുന്ന സമഗ്രപുരോഗതിയും  (Integral Development) സമഗ്രപരിസ്ഥിതിയും  Integral Ecology മനുഷ്യരെ കേന്ദ്രീകരിച്ചുള്ള പ്രകൃതിയിലെ ഉപായസാദ്ധ്യതകളുടെ ഉപയോഗമാണ് ഭൂമിയിലെ വികസന പദ്ധതികളും പ്രകൃതിയുടെ ഉപയോഗവും ദീര്‍ഘവീക്ഷണത്തില്‍ ‍ഒരിക്കലും മനുഷ്യനു ഹാനികരമാകരുതെന്ന്, പാപ്പാ ഫ്രാന്‍സിസിന്‍റെ വാക്കുകളില്‍, കര്‍ദ്ദിനാള്‍ ടേര്‍ക്സണ്‍ സമ്മേളനത്തോട് അഭ്യര്‍ത്ഥിച്ചു.

മഹാസമുദ്രങ്ങള്‍, കടല്‍, കായല്‍, പുഴകള്‍ എന്നിവയുടെ ഘടനയും ഉപയോഗവും സംബന്ധിച്ച് ശരിയായ ധാരണകളും നിയമ സംവിധാനങ്ങളും ഇന്നും നടപ്പില്‍ വന്നിട്ടില്ലെന്ന കാര്യം കര്‍ദ്ദിനാള്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ പൊതുവെ ജലപ്പരപ്പിന്‍റെയും അവയിലെ സമ്പത്തുക്കളുടെയും സംരക്ഷണം, കൈകാര്യംചെയ്യല്‍, കേടുവരാതെ സൂക്ഷിക്കല്‍, പുനരുദ്ധാരണം എന്നിവ സംബന്ധിച്ച്  രാഷ്ട്രങ്ങളുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്ര സംഘടന ആവതുചെയ്യണമെന്ന് കര്‍ദ്ദിനാള്‍ ടേര്‍ക്സണ്‍ സമ്മേളനത്തോട് അഭ്യര്‍ത്ഥിച്ചു.  

 








All the contents on this site are copyrighted ©.