2017-06-06 12:56:00

യെമെനിലെ അവസ്ഥ ദാരുണം-ബിഷപ്പ് പോള്‍ ഹിന്‍റര്‍


യെമെനിലെ അവസ്ഥ ദാരുണമാണെന്ന് യുണൈറ്റട് അറബ് എമിറെയ്റ്റ്സ്, ഒമാന്‍, യെമന്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ദക്ഷിണ അറേബിയയിലെ അപ്പസ്തോലിക് വികാരിയായ ബിഷപ്പ് പോള്‍ ഹിന്‍റര്‍.

യുദ്ധങ്ങളും പകര്‍ച്ചവ്യാധികളുമാണ് ഈ അവസ്ഥയ്ക്ക് കാരണമെന്നു അദ്ദേഹം വിശദീകരിച്ചു.

2015 മുതല്‍ രക്തരൂഷിത സായുധസംഘര്‍ഷങ്ങളുടെ വേദിയയായ യെമന്‍ ഇപ്പോള്‍ വിസ്മരിക്കപ്പെട്ടിരിക്കയാണെന്നും ഈ കാലാപം 8000 ത്തോളം പേരുടെ ജീവനപഹരിച്ചുവെന്നും ​​ബിഷപ്പ് ഹിന്‍റര്‍ ഏഷ്യ ന്യൂസിന് അനുവദിച്ച ഒരഭിമുഖത്തില്‍ വെളിപ്പെടുത്തി.

44000 പേര്‍ക്ക് മുറവേറ്റിട്ടുണ്ടെന്നും നാടിനകത്ത് ചിതറപ്പെട്ടവരുടെ സംഖ്യ 30 ലക്ഷം വരുമെന്നും പലവിധത്തിലും സഹായം ആവശ്യമുള്ളവര്‍ 1 കോടി 19 ലക്ഷത്തോളമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യെമനില്‍ 2 കോടി 80 ലക്ഷത്തിലേറെ വരുന്ന മൊത്ത ജനസംഖ്യയില്‍ 99 ശതമാനവും മുസ്ലീങ്ങളാണ്.   








All the contents on this site are copyrighted ©.