ആയുധവ്യാപാരത്തിന് അറുതിവരുത്താന്‍ മാര്‍പ്പാപ്പാ ഒരിക്കല്‍ കൂടി അഭ്യര്‍ത്ഥിക്കുന്നു,
ജൂണ്‍മാസത്തെ പ്രാര്‍ത്ഥനാനിയോഗത്തിന്‍റെ ദൃശ്യാവിഷ്ക്കാരത്തിലാണ്, അതായത് വിഡീയൊ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ അഭ്യര്‍ത്ഥനയുള്ളത്.
സമാധാനത്തെക്കുറിച്ചു വാചാലമാകുകയും സമാധാന ചര്‍ച്ചകള്‍ നടത്തുകയും ചെയ്യുമ്പോള്‍ത്തന്നെ ആയുധക്കച്ചവടം പരിപോഷിപ്പിക്കുകയും അനുവദിക്കുകയും ചെയ്യുന്നത് ഒരു വൈരുദ്ധ്യവും ബുദ്ധിശൂന്യതയും ആണെന്ന് പാപ്പാ ഈ വീഡിയൊ സന്ദേശത്തില്‍ കുറ്റപ്പെടുത്തുന്നു.
യുദ്ധങ്ങള്‍ വാസ്തവത്തില്‍, പ്രശ്നപരിഹൃതിക്കായി ഉണ്ടായതാണോ, അതോ മരണദൂതന്മാര്‍ക്ക് അനധികൃത ആയുധവ്യാപരത്തിലൂടെ ധനികരാകുന്നതിനുവേണ്ടി ആയുധക്കച്ചവടം എന്ന ലക്ഷ്യത്തോടുകൂടിയതാണോ എന്ന് പാപ്പാ ചോദിക്കുന്നു.
അനേകം നിരപരാധികളെ ഇരകളാക്കുന്ന ആയുധക്കച്ചവടത്തിന് ഒരന്ത്യമുണ്ടാക്കുന്നതിനായി രാഷ്ട്രാധികരികള്‍ നിശ്ചയദാര്‍ഢ്യത്തോടുകൂടി യത്നിക്കുന്നതിനുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മാര്‍പ്പാപ്പാ എല്ലാവരെയും ക്ഷണിക്കുകയും ചെയ്യുന്നു.
All the contents on this site are copyrighted ©. |