2017-06-02 13:19:00

പ്രകാശം പരത്തുന്ന മെഴുകുതിരികളാക്കുക- പാപ്പായുടെ ട്വീറ്റ്


സംഘര്‍ഷങ്ങള്‍ പരത്തുന്ന അന്ധകാരത്തില്‍ വെളിച്ചം പ്രസരിപ്പിക്കുന്ന ദീപ്തമെഴുകുതിരികളാകാന്‍ മാര്‍പ്പാപ്പാ ആഹ്വാനം ചെയ്യുന്നു.

തന്‍റെ ട്വിറ്റര്‍ അനുയായികള്‍ക്കായി വെള്ളിയാഴ്ച (02/06/17) കണ്ണിചേര്‍ത്ത സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ ആഹ്വാനമുള്ളത്     

“ഇന്നു നാം കടന്നുപോകുന്ന സംഘര്‍ഷങ്ങളുടെ അന്ധകാരത്തില്‍ നമുക്ക്, വെളിച്ചം ഇരുളിനെ ജയിക്കുന്നു എന്ന് ഓര്‍മ്മപ്പെടുത്തുന്ന, കത്തിനില്ക്കുന്ന മെഴുകുതിരികളാകാം” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

ജൂണ്‍ 2 ഇറ്റലിയുടെ റിപ്പബ്ലിക് ദിനമാകയാല്‍ പാപ്പാ ഇറ്റാലിയന്‍ ഭാഷയില്‍ മാത്രമായി മറ്റൊരു ട്വിറ്റര്‍ സന്ദേശവും വെള്ളിയാഴ്ച നല്കി.

 “ലോകസമാധാനത്തിനും നീതിക്കും വിലയേറിയ സംഭാവനയേകിക്കൊണ്ട് ഐക്യത്തില്‍ മുന്നേറാനും അഭിവൃദ്ധി പ്രാപിക്കാനും ഇറ്റലിക്ക് സാധിക്കട്ടെ”  എന്നാണ് പാപ്പായുടെ പ്രസ്തു ട്വീറ്റ്

പാപ്പായുടെ ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.








All the contents on this site are copyrighted ©.