2017-05-29 11:07:00

മാദ്ധ്യസ്ഥ്യം വഹിക്കുക- സഭയുടെ കടമ


ക്രിസ്തീയ പ്രാര്‍ത്ഥന അല്പസമയം ശാന്തമായിരിക്കാനുള്ള ഒരു മാര്‍ഗ്ഗമല്ല പ്രത്യുത, സകലവും ദൈവസന്നിധിയിലെത്തിക്കുന്നതിനും ലോകത്തെ അവിടത്തേക്കു ഭരമേല്പിക്കുന്നതിനും മാദ്ധ്യസ്ഥ്യംവഹിക്കലാണെന്ന് മാര്‍പ്പാപ്പാ.

ശനിയാഴ്ച (27/05/17) ഏകദിന സന്ദര്‍ശന പരിപാടിയുമായി ഇറ്റലിയിലെ  ജേനൊവ അതിരൂപതിയില്‍ എത്തിയ ഫ്രാന്‍സീസ് പാപ്പാ അന്നു വൈകുന്നേരം അവിടെ കെന്നഡി ചത്വരത്തില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ നടത്തിയ വചനസമീക്ഷയിലാണ് ഇപ്രകാരം ഉദ്ബോധിപ്പിച്ചത്.

"സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള സകല അധികാരങ്ങളും എനിക്കു നല്കപ്പെട്ടിരിക്കുന്നു" എന്ന ഉത്ഥിതന്‍റെ വാക്കുകള്‍ മത്തായിയുടെ സുവിശേഷം  ഇരുപത്തിയെട്ടാം വാക്യത്തില്‍ നിന്നുദ്ധരിച്ച പാപ്പാ ഈ അധികാരം, സര്‍വ്വോപരി, സ്വര്‍ഗ്ഗവും ഭൂമിയും തമ്മില്‍ ബന്ധിപ്പിക്കാലാണെന്നും ഇത് മാദ്ധ്യസ്ഥ്യം വഹിക്കലാണെന്നും വിശദീകരിച്ചു.

മാദ്ധ്യസ്ഥ്യം വഹിക്കാനുള്ള ഈ അധികാരം, ശക്തി, യേശു സഭയ്ക്കു നല്കിയിട്ടുണ്ടെന്നും സകലര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കാന്‍ സഭയ്ക്ക് കടമയുണ്ടെന്നും പാപ്പാ പറഞ്ഞു.

സുവിശേഷം ലോകം മുഴുവന്‍ അറിയിക്കുകയെന്ന ദൗത്യവും ഉത്ഥിതന്‍ ശിഷ്യര്‍ക്കു നല്കിയതിനെക്കുറിച്ചു പരാമര്‍ശിച്ച പാപ്പാ ഈ ദൗത്യം, വൈദികരിലും സമര്‍പ്പിതജീവിതം നയിക്കുന്നവരായ സന്ന്യാസിസന്ന്യാസിനികളിലും മാത്രല്ല സകലരിലും, മാമ്മോദിസാ സ്വീകരിച്ച എല്ലാവരിലും, നിക്ഷിപ്തമാണെന്ന് ഓര്‍മ്മിപ്പിച്ചു.

കര്‍ത്താവിനെ സംവഹിച്ചുകൊണ്ടു ലോകത്തിലേക്കു പോകുകകയെന്നതാണ് ക്രൈസ്തവന്‍റെ അനന്യതയെന്നു ഉദ്ബോധിപ്പിച്ച പാപ്പാ ക്രൈസ്തവന്‍ നിശ്ചലനല്ല മറിച്ച് സഞ്ചരിക്കുന്നവനാണ് എന്ന് വിശദീകരിച്ചു








All the contents on this site are copyrighted ©.